ഓമശ്ശേരി: വൃക്കകള്‍ തകരാറിലായ ഓമശ്ശേരി വെസ്റ്റ് വെണ്ണക്കോട് മാതോലത്തുംകടവ് ചേലാമ്മല്‍ അബ്ദുല്ല മുസ്ലിയാര്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ഒരു വര്‍ഷത്തോളമായി വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സ നേടിയ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അസുഖം ഭേദമായില്ല. വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു പരിഹാര മാര്‍ഗമില്ളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഇദ്ദേഹം ഇപ്പോള്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രയാസത്താല്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്നു ഇദ്ദേഹം. കണ്ണൂരില്‍ മദ്റസാധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് രോഗത്തിനടിപ്പെട്ടത്. കിടപ്പിലായ പിതാവും നിത്യരോഗിയായ മാതാവും ഭാര്യയും പറക്കമുറ്റാത്ത അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമാണ് 42കാരനായ ഈ യുവാവ്. ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കുന്നതിന് എം.കെ. രാഘവന്‍ എം.പി, സ്ഥലം എം.എല്‍.എ കാരാട്ട് റസാഖ്, പി.ടി.എ റഹീം എം.എല്‍.എ, ജോര്‍ജ് എം. തോമസ് എം.എല്‍.എ, വി.എം. ഉമ്മര്‍, സി. മോയിന്‍കുട്ടി, എം.എ. റസാഖ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഖദീജ മുഹമ്മദ് ചെയര്‍പേഴ്സനായും, ഗ്രാമപഞ്ചായത്ത് അംഗം റഫീനത്തുല്ല ഖാന്‍ കണ്‍വീനറും, ടി.കെ.പി. അബൂബക്കര്‍ ട്രഷററും, സി.കെ. റസാഖ് മാസ്റ്റര്‍ വര്‍ക്കിങ് കണ്‍വീനറുമായും ചേലാമ്മല്‍ അബ്ദുല്ല മുസ്ലിയാര്‍ ചികിത്സാ സഹായ സമിതി എന്ന പേരില്‍ ഓമശ്ശേരി സര്‍വിസ് സഹകരണ ബാങ്കിലും ഫെഡറല്‍ ബാങ്കിലും അക്കൗണ്ടുകള്‍ തുറന്ന് പ്രവര്‍ത്തിച്ചുവരുകയാണ്. ഓമശ്ശേരി സര്‍വിസ് സഹകരണ ബാങ്ക്: 102100020009289, ഫെഡറല്‍ ബാങ്ക്: 21360100085714 ഐ.എഫ്.എസ്.സി കോഡ് FDRL 0002136. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846475814 നമ്പറില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.