കോഴിക്കോട്: നഗരത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. സംസ്ഥാന വ്യാപകമായി മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുന്നതിന് മുന്നോടിയായാണ് ശനിയാഴ്ച നഗരത്തിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ ഒ. ശങ്കരനുണ്ണിയുടെ നേതൃത്വത്തില്‍ മിന്നല്‍പരിശോധന നടന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. നടക്കാവ് ഇംഗ്ളീഷ് പള്ളിക്ക് മുന്നിലെ മത്സ്യ മാര്‍ക്കറ്റ്, കാരപ്പറമ്പിലെ മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച പരിശോധിച്ചത്. രണ്ടിടത്തുനിന്നും ശേഖരിച്ച സാമ്പിളുകള്‍ മലാപ്പറമ്പിലെ റിജനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു. വൃത്തിഹീനമായ സാഹചര്യമല്ളെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. മത്സ്യങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്നും മാര്‍ക്കറ്റുകള്‍ വൃത്തിഹീനമാണെന്നുമുള്ള വ്യാപകമായ പരാതിയെതുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി മത്സ്യമാര്‍ക്കറ്റുകള്‍ പരിശോധന ആരംഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഓഫിസര്‍ കെ. വിനോദും പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.