മണിച്ചിത്രത്തൂണൊരുക്കാന്‍ നോര്‍വന്‍ വിദ്യാര്‍ഥികളും

കോഴിക്കോട്: പാളയം ബസ്സ്റ്റാന്‍ഡിലെ തൂണുകളിലും ചുമരുകളിലും ഇനി നോര്‍വേയിലെ വിദ്യാര്‍ഥികളുടെയും കൈയൊപ്പ്. കംപാഷനേറ്റ് കോഴിക്കോടിന്‍െറ ഭാഗമായി നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ ചിത്രങ്ങള്‍ വരച്ച് ഭംഗിയാക്കുന്ന ഉദ്യമത്തിലാണ് നോര്‍വേയിലെ 12 അംഗ വിദ്യാര്‍ഥി സംഘവും അധ്യാപികയും പങ്കാളികളായത്. മണിച്ചിത്രത്തൂണുകള്‍ എന്ന പേരില്‍ ആരംഭിച്ച ചിത്രംവരയില്‍ കോഴിക്കോട്ടെ വിവിധ കോളജുകളിലെ കംപാഷനേറ്റ് കോഴിക്കോടിന്‍െറ വളന്‍റിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരുമാണ് പങ്കാളികളായിട്ടുള്ളത്. നേരത്തേ നഗരത്തിന്‍െറ വിവിധയിടങ്ങളില്‍ മണിച്ചിത്രത്തൂണുകള്‍ പൂര്‍ത്തീകരിച്ചശേഷമാണ് കഴിഞ്ഞദിവസം മുതല്‍ പാളയം ബസ്സ്റ്റാന്‍ഡില്‍ ചിത്രംവര ആരംഭിച്ചത്. പഠനത്തിന്‍െറ ഭാഗമായി ഇന്ത്യയിലത്തെിയ നോര്‍വേയിലെ പ്ളസ് ടു വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജിലെ പാലിയേറ്റിവ് മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ചപ്പോഴാണ് മണിച്ചിത്രത്തൂണിന്‍െറ വിശേഷമറിയുന്നത്. ഇതോടെ ഇവിടത്തെ വിദ്യാര്‍ഥികളൊടൊപ്പം കൂട്ടായി ശനിയാഴ്ച ചിത്രം വരയില്‍ ഇവരും സജീവമായി. നോര്‍വീജിയന്‍ ഭാഷയിലെ വാക്കുകളും എഴുതിയാണ് ഇവര്‍ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.