പാഠ്യപദ്ധതിയില്‍ മലയാളത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോയെന്ന് സംശയം –എം.ടി

കോഴിക്കോട്: നമ്മുടെ പാഠ്യപദ്ധതിയില്‍ മലയാളത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോയെന്ന കാര്യം സംശയകരമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായി ശാഖയുടെ ശതവത്സരാഘോഷത്തിന്‍െറ ഭാഗമായി നടന്ന ശതവത്സര പ്രഭാഷണത്തില്‍ ‘ഭാഷ, സമൂഹം, സംസ്കാരം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ ശക്തിയും സ്വത്വബോധവുമാണെന്നും നമ്മുടെ ഭാഷയാണ് നമ്മെ സ്വതന്ത്രനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.കെ.ജി. പൗലോസ് അധ്യക്ഷതവഹിച്ചു. ഡോ.പി. ബാലചന്ദ്രന്‍ സ്വാഗതവും ഡോ.കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സാമൂതിരി രാജ കെ.സി. ഉണ്ണി അനുജന്‍ രാജ നിലവിളക്ക് കൊളുത്തി. എം. മുകുന്ദന്‍ അധ്യക്ഷതവഹിച്ചു. നടന്‍ മധു, പ്രഫ.എം.എന്‍. കാരശ്ശേരി, കെ.സി. നാരായണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ആര്യവൈദ്യശാല ട്രസ്റ്റി അഡ്വ.സി.ഇ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും അഡീഷനല്‍ ചീഫ് ഗംഗ ആര്‍. വാരിയര്‍ നന്ദിയും പറഞ്ഞു.ഉച്ചക്ക് നടന്ന സൗഹൃദസദസ്സ് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മാമുക്കോയ അധ്യക്ഷതവഹിച്ചു. മുന്‍ എം.പി പ്രഫ.എ.കെ. പ്രേമജം, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ടി.എസ്. മുരളീധരന്‍ സ്വാഗതവും ഡോ.എസ്.ജി. രമേഷ് നന്ദിയും പറഞ്ഞു. വൈകുന്നേരം ആര്യവൈദ്യശാല ജീവനക്കാര്‍ അവതരിപ്പിച്ച പി.എസ്. വാരിയരുടെ സംഗീത ശാകുന്തളം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.