കോഴിക്കോട്: അകാലത്തില്‍ മലയാള സിനിമക്ക് നഷ്ടമായ നടന്‍ ജയനെ കോഴിക്കോട് നഗരം അനുസ്മരിച്ചു. ജയന്‍ നായകനായി തിളങ്ങിയ ‘അങ്ങാടി’ എന്ന ചിത്രം ടൗണ്‍ഹാളില്‍ ബുധനാഴ്ച വൈകീട്ട് പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് കാണാനായി പ്രായഭേദമില്ലാതെ നിരവധിപേരാണത്തെിയത്. അങ്ങാടിയിലെ തൊഴിലാളി യൂനിയന്‍ നേതാവായ ബാബു എന്ന കഥാപാത്രമായാണ് ജയന്‍ ചിത്രത്തില്‍ അഭിനയിച്ചത്. കോഴിക്കോട് ജയന്‍ സ്മാരകവേദിയും പുണ്യമിത്രം മാസികയും സംഘടിപ്പിച്ച പരിപാടിയില്‍ അനുസ്മരണ സമ്മേളനത്തിന് ശേഷമാണ് ‘അങ്ങാടി’ പ്രദര്‍ശിപ്പിച്ചത്. അനുസ്മരണ സമ്മേളനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷതവഹിച്ചു. ദേവസിക്കുട്ടി, സത്യചന്ദ്രന്‍ പൊയില്‍കാവ്, ശ്രീനിവാസന്‍ ബാലുശ്ശേരി, മോഹന്‍ ചീക്കിലോട്, ലതീഷ് കുന്നത്തറ, അശോകന്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു. അഡ്വ. യു.കെ. രാജന്‍ സ്വാഗതവും കൃഷ്ണന്‍ ബാലബോധിനി നന്ദിയും പറഞ്ഞു. മാക്സലെന്‍റ് മള്‍ട്ടിമീഡിയ പ്രവര്‍ത്തകര്‍ അളകാപുരിയില്‍ ‘സൂപ്പര്‍ സ്റ്റാര്‍ ജയന്‍’ എന്ന പേരില്‍ അദ്ദേഹത്തിന്‍െറ 36ാം ചരമദിനത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. കോഴിക്കോട് നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തേജസ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പി.ആര്‍. നാഥന്‍, കെ.പി. സുനില്‍, ശ്രീകുമാര്‍ മേനോന്‍, വിനോദ് കോഴിക്കോട്, നുസ്്റത്ത് ജഹാന്‍, കാനേഷ് പുനൂര്‍, ദേവസിക്കുട്ടി മൂടിക്കല്‍, പ്രകാശ് പയ്യാനക്കല്‍, ദിലീപ് മുസ്തഫ, നവീന്ദ്രന്‍, ഗോപി മണാശ്ശേരി എന്നിവര്‍ സംസാരിച്ചു. ജമാല്‍ ഫന്നാന്‍ സ്വാഗതവും ഇഖ്ബാല്‍ റീമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.