കോഴിക്കോട്: നഗരത്തെ ഞെട്ടിച്ച ട്രാന്‍സ്ഫോര്‍മര്‍ കത്തിക്കല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതയേറുന്നു. അടുത്തിടെയായി സമാന രീതിയില്‍ പലയിടത്തും ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി കേബ്ളുകളും അജ്ഞാതര്‍ തീകൊടുത്ത് നശിപ്പിച്ചിട്ടുണ്ട്. പല സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച് കേസുകള്‍ നിലവിലുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടോ എന്നും ഏതെങ്കിലും സംഘടനകള്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഫോര്‍മറുകളുള്‍പ്പെടെ ആറു വൈദ്യുതി വിതരണ ഉപകരണങ്ങളാണ് തീകൊടുത്ത് നശിപ്പിച്ചത്. നടക്കാവ്, ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഇതിനു മുമ്പും കെ.എസ്.ഇ.ബിയുടെ കേബ്ളുകള്‍ കത്തിച്ചിട്ടുണ്ട്. തടമ്പാട്ടുതാഴത്ത് കഴിഞ്ഞ മാസമാണ് ഭൂഗര്‍ഭ കേബ്ള്‍ കത്തിച്ചത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. നടക്കാവ് പൊലീസ് പരിധിയില്‍ ഫ്ളോറിക്കല്‍ ഹില്‍റോഡില്‍ വേദവ്യാസ വിദ്യാലയത്തിനു സമീപത്തും ഭൂഗര്‍ഭ കേബ്ള്‍ കത്തിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അരബിന്ദ്ഘോഷ് റോഡില്‍ മദീന ഐസ് ഫാക്ടറിക്കു സമീപം ആര്‍.ആര്‍ 15/1 വൈദ്യുതിക്കാലിലെ വൈദ്യുതി കേബ്ള്‍ കത്തിച്ചത്. ഇതിനു പിന്നില്‍ നാടോടിയാണെന്ന് സംശയമുണ്ടായിരുന്നു. സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാടോടിയെക്കുറിച്ച് പൊലീസിനു സൂചന നല്‍കിയത്. തീപടരുന്നത് അണക്കാനായത്തെിയപ്പോള്‍ നാടോടി ഓടിപ്പോകുന്നത് കണ്ടുവെന്നാണറിയിച്ചത്. നാടോടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കറിയില്ല. എന്നാല്‍, നാടോടിയായ ഒരാള്‍ക്ക് ഇത്രയും സ്ഥലങ്ങളില്‍ തീയിടാന്‍ കഴിയുമോയെന്നതിലും പൊലീസിനു സംശയമുണ്ട്. ഒരാഴ്ച മുമ്പാണ് നാലാംഗേറ്റിനു സമീപത്തും കെ.എസ്.ഇ.ബിയുടെ കേബ്ളുകള്‍ കത്തിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കെ.എസ്.ഇ.ബി അധികൃതര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. നാലാം ഗേറ്റ് മുതല്‍ അഞ്ചാം ഗേറ്റുവരെ റെയില്‍വേ ലൈനിനു സമാന്തരമായുള്ള നടപ്പാതയുടെ ഭാഗത്തെ ഭൂഗര്‍ഭ കേബ്ള്‍ മൂന്നിടത്താണ് തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ട്രാന്‍സ്ഫോര്‍മര്‍ കത്തിയതിനെ തുടര്‍ന്ന് നഗരത്തിന്‍െറ വിവിധ മേഖലകളില്‍ 16 മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. 25 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. ചെറൂട്ടി റോഡ് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ റോഡ് ജങ്ഷനിലെ റിങ് മെയിന്‍ യൂനിറ്റ് (ആര്‍.എം.യു), സമീപത്തുള്ള ട്രാന്‍സ്ഫോര്‍മര്‍, അതിലേക്കു വരുന്ന കേബ്ള്‍, നഗരം വില്ളേജ് ഓഫിസിനു സമീപം ഭൂഗര്‍ഭ കേബ്ളിനോട് അനുബന്ധമായ മീറ്ററിങ് പാനല്‍ ബോക്സ്, അരവിന്ദ്ഘോഷ് റോഡില്‍ മദീന ഐസ് ഫാക്ടറിക്കു സമീപം ആര്‍.ആര്‍ 15/1 വൈദ്യുതിക്കാലിലെ വൈദ്യുതി കേബ്ള്‍ എന്നിവയാണ് കത്തിച്ചത്. നഗരം വില്ളേജ് ഓഫിസിനു സമീപത്തെ ട്രാന്‍സ്ഫോര്‍മറിന് കേടുപാടും സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.