കോഴിക്കോട്: നഗരത്തെ ഞെട്ടിച്ച 208 പവന്‍ മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് സൂചനയൊന്നും ലഭിക്കാതെ പൊലീസ് വലയുന്നു. പൊലീസ് നായയും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം സംഭവസ്ഥലത്തത്തെിയിട്ടും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ഞായറാഴ്ച പുലര്‍ച്ചെ കൊട്ടാരം റോഡിലെ തഞ്ചേരിപറമ്പ് എല്‍റിക്രിയോ ഹൗസില്‍ ആമിന അബ്ദുല്‍ സമദിന്‍െറ (62) വീട്ടിലാണ് മോഷണം നടന്നത്. ആളില്ലാത്ത വീടുകളുടെ മുന്‍വാതില്‍ പൊളിച്ച് മോഷണം നടത്തുന്ന പ്രഫഷനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് പരിഗണിക്കുന്നത്. പ്രാഥമികമായി ജില്ലയിലും പരിസരങ്ങളിലും നടന്ന സമാന കേസ് ഫയല്‍ പരിശോധിക്കും. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ പലരും നേരത്തെ പരിസരത്തത്തെി സൂക്ഷ്മ നിരീക്ഷണം നടത്തുന്ന പതിവുണ്ട്. മോഷണം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അപരിചിതര്‍ ആരെങ്കിലും സമീപത്ത് വന്നിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി സമീപത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പരിശോധന നടക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനയില്‍ സ്ഥലത്തുനിന്നും വിരലടയാളം പോലും ലഭിച്ചിട്ടില്ല. തീര്‍ത്തും പ്രഫഷനല്‍ സംഘം തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. ഇരുനില വീടിന്‍െറ താഴത്തെ നിലയിലെ കിടപ്പ്മുറിയിലെ അലമാരയില്‍ സുക്ഷിച്ച പണവും ആഭരണവുമാണ് മോഷ്ടിച്ചത്. കാര്യമായ കേടുപാടൊന്നും വരുത്താതെ അതി വിദഗ്ധമായാണ് വീടിന്‍െറ മുന്‍വാതില്‍ പൊളിച്ചത്. യഥാര്‍ഥ താക്കോല്‍ ഉപയോഗിച്ചാണ് കിടപ്പുമുറിയിലെ അലമാര തുറന്നതെന്ന പൊലീസ് നിഗമനം അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കിടപ്പുമുറിയിലെ വിവിധ അലമാരകള്‍ മുഴുവനും പരിശോധിച്ച് വസ്ത്രവും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. ഇത് യഥാര്‍ഥ താക്കോല്‍ കണ്ടത്തൊനോ കൂടുതല്‍ ആഭരണമോ പണമോ ലഭിക്കുമോ എന്ന് പരതിയതാണോ എന്നും പൊലീസിന് സ്ഥിരീകരിക്കാനായില്ല. നാല് മക്കളുള്ള ആമിന പെണ്‍മക്കളുടെ കൂടെ ബംഗളൂരുവിലും ചെന്നൈയിലുമായാണ് താമസം. വല്ലപ്പോഴും നഗരത്തിലത്തെുമ്പോള്‍ തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ തങ്ങുകയാണ് പതിവ്. മോഷണം നടക്കുന്നതിന്‍െറ പിറ്റേ ദിവസം രാത്രി ഒമ്പതരയോടെ വീട് അടച്ചുപൂട്ടി സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെ തിരിച്ച് വീട്ടിലത്തെിയപ്പോഴാണ് മുന്നിലെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൂട്ട് മാത്രം അടര്‍ത്തിയെടുത്ത നിലയിലായിരുന്നു വാതില്‍. ആയുധമുപയോഗിച്ച് ശബ്ദമുണ്ടാകാത്ത വിധത്തിലാണ് വാതില്‍പ്പൂട്ട് പൊളിച്ചത്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണം രണ്ട് ദിവസം മുമ്പു മാത്രമാണ് പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവെച്ചത്. ഇക്കാര്യം മുന്‍കൂട്ടി അറിയുന്ന ആരെങ്കിലുമാണോ കവര്‍ച്ചക്ക് പിന്നിലെന്നും സംശയിക്കുന്നുണ്ട്. കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിന് ശേഷമേ സംഭവത്തെ കുറിച്ച് എന്തെങ്കിലും പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. അതിനിടെ നോര്‍ത്ത് സബ്ഡിവിഷന്‍ പരിധിയില്‍ കുന്ദമംഗലത്തും തിങ്കളാഴ്ച വന്‍ കവര്‍ച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.