പോളിയോ തളര്‍ത്തിയ മകള്‍ക്കും പ്രായമായ അച്ഛനും ദുരിതജീവിതം

ഉള്ള്യേരി: പോളിയോ ബാധിച്ച് തളര്‍ന്നുകിടക്കുന്ന 46 വയസ്സുള്ള മകള്‍. മകളെ എഴുന്നേല്‍പ്പിക്കാനും ഭക്ഷണം വാരിക്കൊടുക്കാനും കൂട്ടിനുള്ളത് 82കാരനായ അച്ഛന്‍ മാത്രം. ഉള്ള്യേരി നാറാത്ത് പാലാക്കര ലളിതയും അച്ഛന്‍ ആണ്ടിയും ആണ് ഇങ്ങനെ ദുരിതജീവിതം നയിക്കുന്നത്. പ്രായത്തിന്‍െറ അവശതയില്‍ സ്വന്തം കാര്യങ്ങള്‍ക്കുപോലും പ്രയാസപ്പെടുന്ന ആണ്ടി, മകളുടെ ദുരിതക്കിടക്കക്ക് സമീപം നിസ്സഹായനായി ഇരിക്കുകയാണ്. ലളിതക്കു ആറുവയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ചത്. വര്‍ഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. സ്വന്തമായി എഴുന്നേല്‍ക്കാനോ, സംസാരിക്കാനോ ഇവര്‍ക്ക് കഴിയില്ല. എല്ലാത്തിനും പരസഹായം വേണം. ഭാര്യ രണ്ടുവര്‍ഷം മുമ്പ് മരിച്ചതോടെ മകളുടെ കാര്യങ്ങള്‍ നോക്കുന്നത് ആണ്ടി തന്നെയാണ്. മറ്റു രണ്ടു പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞതോടെ അച്ഛനും മകളും മാത്രമാണ് വീട്ടില്‍. ബാര്‍ബര്‍ ജോലി ചെയ്തിരുന്ന ആണ്ടി അവശതകള്‍ കാരണം ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ഇവരെ സഹായിക്കുന്നതിനുവേണ്ടി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജു ചെറുക്കാവില്‍, വാര്‍ഡ് അംഗം അനിത എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുടുംബസഹായ കമ്മറ്റി രൂപവത്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്‍.എം. ബലരാമന്‍ മാസ്റ്റര്‍ ചെയര്‍മാനും എം.പി. മുജീബ് റഹ്മാന്‍ സെക്രട്ടറിയുമായ കമ്മിറ്റി ഉള്ള്യേരി ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40162100118821. ഐ.എഫ്.എസ്.സി: KLGB 0040162. ഫോണ്‍: 9946006130.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.