പേരാമ്പ്ര: നെല്‍കൃഷിയുടെ പാരമ്പര്യ ജ്ഞാനം തേടി ഗവേഷണത്തിനിറങ്ങിയ വിദ്യാര്‍ഥികളുടെ പ്രോജക്ട് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വൈഷ്ണവ്, അഭിരാമി, വൈഷ്ണവി, സ്നേഹ സത്യന്‍, അമല്‍ എന്നിവരാണ് പ്രോജക്ട് തയാറാക്കിയത്. അധ്യാപകന്‍ ഡോ. അബ്ദുല്ല പാലേരിയാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. ആദ്യകാലത്തെ നെല്‍കൃഷി സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദപരവുമായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ കണ്ടത്തെി. പൂര്‍ണമായി ജൈവ വളമായിരുന്നു അക്കാലത്ത് ഉപയോഗിച്ചിരുന്നത്. കീടങ്ങളെ നശിപ്പിക്കാന്‍ ശത്രു മിത്ര ബന്ധം പ്രയോജനപ്പെടുത്തി. വരള്‍ച്ചയെയും വെള്ളപ്പൊക്കത്തെയും അതിജീവിക്കുന്ന കുട്ടാടന്‍, അഞ്ചൂടന്‍, ചാര, ജീരകച്ചെന്ന, ഇട്ടിക്കപ്പന്‍ തുടങ്ങിയ നെല്‍വിത്തുകള്‍ പാടങ്ങളില്‍നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായതായും വിദ്യാര്‍ഥികള്‍ കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.