പേരാമ്പ്ര: നോട്ടുകള്‍ പിന്‍വലിച്ചതു കാരണം നിത്യചെലവിന് പണം കണ്ടത്തൊന്‍ പൊതുജനം രണ്ടുദിവസമായി ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവിലാണ്. ജോലിപോലും ഉപേക്ഷിച്ച് രാവിലെ ആറുമുതല്‍ സാധാരണക്കാരുള്‍പ്പെടെ പണം മാറ്റിവാങ്ങാനും പിന്‍വലിക്കാനുമായി ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്തി. ക്യൂ നിന്ന് വലഞ്ഞ വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തല കറങ്ങി വീണ സംഭവവുമുണ്ടായി. ചില്ലറയില്ലാത്തതുകാരണം ഹോട്ടല്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും പേരാമ്പ്രയില്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും 500 രൂപയുമായി വന്ന ഒരു രോഗിക്ക് മരുന്നുകൊടുക്കാന്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി അധികൃതര്‍ തയാറാവാത്തത് പ്രതിഷേധത്തിനിടയാക്കി. രോഗം വന്ന് തളര്‍ന്ന കുഞ്ഞിനുവേണ്ടിയായിരുന്നു മരുന്ന്. നാട്ടുകാര്‍ ഇടപെട്ട് തുക സമാഹരിച്ച് നല്‍കിയാണ് ഇവര്‍ക്ക് മരുന്നുവാങ്ങി നല്‍കിയത്. എന്നാല്‍, തിരിച്ചറിയല്‍ രേഖയില്ലാത്തതുകൊണ്ടാണ് മരുന്ന് നല്‍കാത്തതെന്നാണ് ഫാര്‍മസി അധികൃതരുടെ വാദം. ഇങ്ങനെ പലവിധ പ്രയാസങ്ങളാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. പേരാമ്പ്രയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക്, എസ്.ബി.ഐ എന്നിവിടങ്ങളില്‍ വൈകീട്ട് ആറിന് ശേഷവും നീണ്ട ക്യൂ ആയിരുന്നു. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളിലെ എ.ടി.എമ്മിലും നല്ല തിരക്കാണ്. ബാലുശ്ശേരി: നോട്ടിനായി വെള്ളിയാഴ്ചയും വന്‍തിരക്ക്. 500, 1000 രൂപയുടെ അസാധുവാക്കിയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ വെള്ളിയാഴ്ചയും ബാലുശ്ശേരിയിലെ എല്ലാ ബാങ്കുകളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. എസ്.ബി.ടിയിലെ നീണ്ടനിര രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്. ബാങ്ക് ഓഫ് ബറോഡയിലും ആറുമണിവരെ തിരക്കനുഭവപ്പെട്ടു. സഹകരണബാങ്കുകളില്‍ പണം ഡെപ്പോസിറ്റ് ചെയ്യാനും തിരക്കായിരുന്നു. കനറാ, എസ്.ബി.ടി എന്നിവയുടെ എ.ടി.എം കൗണ്ടറുകളിലും നീണ്ടനിര തന്നെയായിരുന്നു. ബാലുശ്ശേരി പോസ്റ്റ്ഓഫിസിലും അഞ്ചുമണിവരെ തിരക്കുതന്നെയായിരുന്നു നോട്ട് മാറ്റാന്‍. ക്യൂ നിയന്ത്രിക്കാന്‍ പൊലീസും രംഗത്തത്തെിയിരുന്നു. നന്തിബസാര്‍: നോട്ടുകളുടെ നിരോധനത്തിനുശേഷം പ്രദേശത്തെ മിക്ക ബാങ്കുകളും പോസ്റ്റ്ഓഫിസുകളും ജനനിബിഡമായി. നന്തി, മൂടാടി എന്നിവിടങ്ങളിലെ സര്‍വിസ് സഹകരണ ബാങ്കുകള്‍ വെള്ളിയാഴ്ചയും പ്രവര്‍ത്തിച്ചില്ല. മതിയായ പണമില്ലാത്തതിനാല്‍ പോസ്റ്റ്ഓഫിസ് വഴിയുള്ള പണം മാറലും നടന്നില്ല. എ.ടി.എമ്മുകളും പ്രവര്‍ത്തിച്ചില്ല. നേരത്തെ തന്നെ കറന്‍സികളുടെ നമ്പര്‍കുറിച്ച ഫോമുകള്‍ പൂരിപ്പിച്ച് കാലത്തുതന്നെ ക്യൂവില്‍ സ്ഥലംപിടിച്ചവരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊയിലാണ്ടി: പണം പിന്‍വലിക്കാനത്തെിയവര്‍ക്ക് ദു$ഖവെള്ളിയാഴ്ചയായിരുന്നു ഇന്നലെ. വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിച്ചവര്‍ കബളിപ്പിക്കപ്പെട്ടു. ഒരൊറ്റ എ.ടി.എം കൗണ്ടറുകളും പ്രവര്‍ത്തിച്ചില്ല. പലരും കൈവശമുള്ള വലിയ നോട്ടുകള്‍ വ്യാഴാഴ്ച ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നു. വെള്ളിയാഴ്ച എ.ടി.എമ്മുകള്‍ സാധാരണഗതിയിലാകുമെന്ന് കരുതിയായിരുന്നു ഇത്. കൈയില്‍ കാശില്ലാതെ വലയുകയായിരുന്നു ഇവരെല്ലാം. അതിരാവിലത്തെന്നെ ബാങ്കുകളുടെ പരിസരം ആളുകളെക്കൊണ്ട് നിറഞ്ഞു. 11 മണിക്കുശേഷമാണ് പല ബാങ്കുകളിലും പണവിതരണം തുടങ്ങിയത്. അതിനാല്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു. ഇതില്‍ പ്രായമായവരും ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമൊക്കെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.