സഹായഹസ്തവുമായി എയ്ഞ്ചല്‍സ് വളന്‍റിയര്‍മാര്‍ ശബരിമലയിലേക്ക്

വടകര: തീര്‍ഥാടകര്‍ക്ക് സഹായഹസ്തവുമായി വടകരയിലെ എയ്ഞ്ചല്‍സ് വളന്‍റിയര്‍മാര്‍ ശബരിമലയിലേക്ക് യാത്രയായി. ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് ആകസ്മികമായി ഹൃദയാഘാതവും ശ്വാസതടസ്സവും ഉണ്ടാകുമ്പോള്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിനാണ് എയ്ഞ്ചല്‍സ് വളന്‍റിയര്‍മാരുടെ പത്തംഗമടങ്ങുന്ന ആദ്യസംഘം സന്നിധാനത്തിലേക്ക് യാത്രതിരിച്ചത്. പി.പി. സത്യനാരായണന്‍െറയും കല്ലാച്ചി ശിവദാസന്‍െറയും നേതൃത്വത്തിലുള്ള സംഘത്തില്‍ കെ. ഷൈജു, ശ്രീജിലേഷ്, വി.കെ. ശങ്കരന്‍, മണികണ്ഠന്‍, കെ.പി. നിജേഷ്, പി. ദിപീഷ്, കെ. ബാബുരാജ്, പ്രേമദാസന്‍ എന്നിവരാണുള്ളത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററിലാണിവരുടെ സേവനം ലഭ്യമാവുക. ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്), അഡ്വാന്‍സ്ഡ് കാര്‍ഡിയോ വാസ്കുലര്‍ ലൈഫ് സപ്പോര്‍ട്ട് എന്നീ മേഖലയില്‍ പരിശീലനം ലഭിച്ച വളന്‍റിയര്‍മാരാണിവര്‍. ആരോഗ്യവകുപ്പിന്‍െറയും പത്തനംതിട്ട ഡി.എം.ഒയുടെയും ക്ഷണം സ്വീകരിച്ചാണ് എയ്ഞ്ചല്‍സ് വളന്‍റിയര്‍മാരുടെ സേവനം ശബരിമലയില്‍ ലഭ്യമാക്കുന്നത്. 10 ദിവസത്തിനുശേഷം അടുത്ത ബാച്ചും യാത്രതിരിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.പി. രാജന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ ചില തീര്‍ഥാടകര്‍ക്ക് ഹൃദയാഘാതം സംഭവിച്ചപ്പോള്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വളന്‍റിയര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.