വീടിനുനേരെ ബോംബേറ് : വാണിമേലില്‍ സി.പി.എം ഹര്‍ത്താല്‍ പൂര്‍ണം

വാണിമേല്‍: പരപ്പുപാറയില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ വീടിനുനേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് വാണിമേലില്‍ സി.പി.എം ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പൊലീസ് വാഹനങ്ങള്‍ തടഞ്ഞു. പരപ്പുപാറ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പരിസരത്തെ തൈക്കൂട്ടത്തില്‍ സജില്‍ ജിത്തിനാണ് (26) ബോംബേറില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് വീട്ടുവരാന്തയിലേക്ക് ബോംബെറിഞ്ഞത്. ചേരനാണ്ടി റോഡില്‍നിന്ന് ബൈക്കിലത്തെിയ രണ്ടു പേരില്‍ ഒരാള്‍ വീടിനു മുന്‍വശം റോഡിലിറങ്ങി ബോംബെറിയുകയായിരുന്നു. സ്ഫോടനം നടന്നശേഷം ബൈക്ക് ഈ ഭാഗത്തേക്കുതന്നെ ഓടിച്ചുപോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. ഓഫിസ് മുറിയില്‍ ടി.വി കാണുകയായിരുന്ന സജില്‍ ജിത്തിന് ബോംബിന്‍െറ ചീളുകള്‍ തെറിച്ച് കാലിന് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ വീട്ടുചുമരിലെ ട്യൂബ്ലൈറ്റുകളും ജനല്‍ച്ചില്ലുകളും പൊട്ടിച്ചിതറി. സ്റ്റീല്‍ ബോംബിന്‍െറ അവശിഷ്ടങ്ങള്‍ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. പരിക്കേറ്റ സജില്‍ ജിത്തിന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. ഹര്‍ത്താലില്‍ പരപ്പുപാറയില്‍ സി.പി.എം പ്രവര്‍ത്തകര്‍ റോഡ് തടസ്സപ്പെടുത്തിയതിനാല്‍ വിലങ്ങാട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിലച്ചു. പട്രോളിങ്ങിന് പോവുകയായിരുന്ന തൊട്ടില്‍പാലം എസ്.ഐ പ്രവീണ്‍കുമാറിന്‍െറയും കാക്കൂര്‍ എസ്.ഐ ജീവന്‍ ജോര്‍ജിന്‍െറയും വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. നേതാക്കള്‍ ഇടപെട്ടാണ് പൊലീസ് വാഹനം പുതുക്കയം ഭാഗത്തേക്ക് കടത്തിവിട്ടത്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ളെന്നു പറഞ്ഞാണ് പൊലീസിനെ തടയുകയും തള്ളിമാറ്റുകയും ചെയ്തത്. രാവിലെ 10ഓടെ 500ഓളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്താന്‍ എത്തിയിരുന്നു. ഇതോടെ കണ്‍ട്രോള്‍ റൂം ഡിവൈ.എസ്.പി ബി.കെ. പ്രഫുല്ലചന്ദ്രന്‍, സി.ഐമാരായ ജോഷി ജോസ്, ടി. സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തത്തെിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചതോടെ സി.പി.എം നേതാക്കള്‍ ഇടപെട്ട് പ്രകടനം ഒഴിവാക്കി ധര്‍ണ നടത്തി. ബോംബേറ് നടന്ന വീട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. സ്ഫോടക അവശിഷ്ടങ്ങള്‍ ശേഖരിച്ചു. ഡിവൈ എസ്.പിമാര്‍, ഇ.കെ. വിജയന്‍ എം.എല്‍.എ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.