കോഴിക്കോട്: മധുരിക്കുന്ന ഓര്‍മകളല്ല മിഠായ് തെരുവിന് ബുധനാഴ്ച സമ്മാനിച്ചത്. പ്രൗഢിയും പാരമ്പര്യവും ഒട്ടേറെയുണ്ടെങ്കിലും ആളൊഴിഞ്ഞ നിരത്തുകള്‍ മിഠായ്തെരുവിന്‍െറ സജീവതക്ക് മങ്ങലേല്‍പിച്ചു. വലിയ ആള്‍ക്കൂട്ടമോ വിലക്കുറവിന്‍െറ ലേലം വിളികളോ ഒന്നും എങ്ങും മുഴങ്ങിയില്ല. അപൂര്‍വം ചിലര്‍ മാത്രമാണ് ഷോപ്പിങ് കോംപ്ളക്സുകളിലത്തെിയത്. റോഡിലൂടെ നടന്നുപോവുന്നവരെ കടകളിലേക്ക് മാടിവിളിക്കുന്ന പതിവും കാര്യമായുണ്ടായില്ല. പൂര്‍ണമായും ഹര്‍ത്താലിന്‍െറ പ്രതീതിയാണ് മിഠായ്തെരുവില്‍ പ്രതിഫലിച്ചത്. കൂട്ടം കൂടി നില്‍ക്കുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക പരിഷ്കാരങ്ങളാണ് ചര്‍ച്ചാവിഷയം. കച്ചവടമില്ലാത്തതിനാല്‍ വലിയ നഷ്ടമാണ് കടയുടമകള്‍ക്കുണ്ടാവുക. ഇതിലും ഭേദം ഹര്‍ത്താലായിരുന്നുവെന്ന് ചുമട്ടുതൊഴിലാളി ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.