കോഴിക്കോട്: മലബാറിലെതന്നെ ഏറ്റവും വലിയ വ്യാപാരകേന്ദ്രങ്ങളിലൊന്നായ കോഴിക്കോട്ടെ വലിയങ്ങാടിക്ക് ബുധനാഴ്ച കറുത്തദിനമായി. ജില്ലക്കകത്തും പുറത്തുനിന്നും ഒട്ടേറെ പേര്‍ എത്തിയിരുന്ന മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് ചുരുക്കം ചിലരാണ് വന്നത്. അത്യാവശ്യം സാധനങ്ങളുമായി ഇവര്‍ സ്ഥലംവിട്ടതോടെ കാര്യമായി ആരുമത്തെിയില്ല. തിരക്ക് കാരണം സൂചി കുത്താന്‍ കഴിയാത്ത ഇവിടം വലിയ ചര്‍ച്ചാകേന്ദ്രങ്ങളായി. മോദിയും നോട്ടും സാമ്പത്തിക പരിഷ്കരണവുമൊക്കെയാണ് ചര്‍ച്ചയായത്. 500, 1000 നോട്ടുകള്‍ വലിയങ്ങാടിയിലെ വ്യാപാരികള്‍ എടുക്കാന്‍ സന്നദ്ധരാണ്. പക്ഷേ, നോട്ട് അസാധുവായെന്ന പ്രചാരണം കാര്യമായി ഏശിയെന്ന് അരി മൊത്ത വ്യാപാരി മണി പറഞ്ഞു. ഡിസംബര്‍ 31വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയമുണ്ട്. ആളുകളുടെ അനാവശ്യ പ്രചാരണമാണ് ആശങ്കക്ക് കാരണമായതെന്നും ഇനിയെത്രനാള്‍ വിപണിയിലെ മാന്ദ്യം ഉണ്ടാവുമെന്ന് പറയാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ക്ക് ചില്ലറ കൊടുക്കാന്‍ കഴിയാത്തതാണ് പ്രയാസമെന്ന് ഈത്തപ്പഴ വ്യാപാരി അസീസ് പറഞ്ഞു. തൊഴിലാളികള്‍ക്ക് കൂലിയായി 100 രൂപ നോട്ടുകള്‍ കൊടുക്കേണ്ടി വരുന്നതാണ് വ്യാപാരികള്‍ക്ക് തലവേദനയാവുന്നത്. ഒറ്റയടിക്ക് നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പരിഹാരമായി ഒന്നുമില്ളെന്നാണ് കച്ചവടക്കാരുടെ പരിഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.