കോഴിക്കോട്: 1000, 500 രൂപകളുടെ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തില്‍ വലഞ്ഞ് ട്രെയിന്‍ യാത്രക്കാരും. ചില്ലറ കുറഞ്ഞതോടെ 500ന്‍െറയും 1000ത്തിന്‍െറയും നോട്ടുകള്‍ വാങ്ങാന്‍ ടിക്കറ്റ് കൗണ്ടറിലുള്ളവര്‍ കൂട്ടാക്കാത്തത് പലപ്പോഴും വാക്കേറ്റത്തിനിടയാക്കി. നാലാം പ്ളാറ്റ്ഫോമില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറെനേരം നോട്ടുകള്‍ സ്വീകരിക്കാത്തതിന്‍െറ പേരില്‍ ബഹളമുണ്ടായി. റെയില്‍വേ സ്റ്റേഷനില്‍ നോട്ടുകള്‍ സ്വീകരിക്കുമെന്നറിഞ്ഞാണ് ഭൂരിഭാഗം യാത്രക്കാരും ടിക്കറ്റ് കൗണ്ടറിനടുത്തത്തെിയത്. മറ്റു സ്ഥലങ്ങളില്‍നിന്ന് ചില്ലറ കിട്ടാതെ ഭക്ഷണംപോലും കഴിക്കാത്തവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. രാവിലെ കുറച്ചുനേരത്തേക്ക് 500,1000 രൂപ നോട്ടുകള്‍ ടിക്കറ്റ് കൗണ്ടറിലുള്ളവര്‍ സ്വീകരിച്ചെങ്കിലും പിന്നീട് ബാക്കി നല്‍കാന്‍ ചില്ലറയില്ലാതായതോടെ നോട്ടുകള്‍ വാങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി പേരുടെ യാത്ര മുടങ്ങി. പലരും കൈയിലുള്ള ചെറിയ നോട്ടുകള്‍ തപ്പിപ്പിടിച്ചെടുത്ത് ഏറെ നേരം സ്റ്റേഷനില്‍ കാത്തുനിന്ന് ലോക്കല്‍ ട്രെയിനിനും മറ്റുമാണ് യാത്ര തുടര്‍ന്നത്. കൈയില്‍ പണമുണ്ടായിട്ടും ചില്ലറയില്ലാത്തതിനാല്‍ ഭക്ഷണംപോലും കഴിക്കാതെയാണ് പലരും ടിക്കറ്റെടുക്കാന്‍ ക്യൂ നിന്നത്. വെള്ളംപോലും കുടിക്കാതെ വരിനിന്നശേഷം ചില്ലറയില്ളെന്നു പറഞ്ഞ് ടിക്കറ്റ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതോടെ യാത്രക്കാര്‍ കൗണ്ടറിലുള്ളവരോട് തട്ടിക്കയറി. മറ്റു ചിലര്‍ മറ്റുവഴികളില്ലാതെ കിട്ടുന്ന വണ്ടിക്ക് ടിക്കറ്റില്ലാതെ കയറി. യാത്രക്കാര്‍ ബഹളംകൂട്ടിയതോടെ എസ്.ബി.ടി ബ്രാഞ്ചില്‍നിന്ന് പണം എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും അതും നടന്നില്ല. ആര്‍.ബി.ഐയുടെ നിര്‍ദേശമില്ലാതെ പണം നല്‍കാന്‍ കഴിയില്ളെന്ന് ബാങ്ക് പറഞ്ഞെന്നായിരുന്നു അതിനുള്ള റെയില്‍വേയുടെ വിശദീകരണം. ഉച്ചക്കുശേഷം യാത്രക്കാര്‍ നല്‍കിയ ചില്ലറയുണ്ടായിട്ടും കൗണ്ടറിലത്തെുന്ന മറ്റു യാത്രക്കാരില്‍നിന്ന് 500ന്‍െറയും 1000ത്തിന്‍െറയും നോട്ടുകള്‍ വാങ്ങാനും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. സ്ത്രീയാത്രക്കാരാണ് ഇതോടെ കൂടുതല്‍ ദുരിതത്തിലായത്. ചില്ലറയുണ്ടായിട്ടും നോട്ട് സ്വീകരിക്കാത്തതിനെച്ചൊല്ലി പലരും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും അധികൃതര്‍ക്കും പരാതിയും നല്‍കി. ജില്ലയിലെ വടകര, കൊയിലാണ്ടി തുടങ്ങി പ്രധാന സ്റ്റേഷനുകളിലുള്‍പ്പെടെ ചില്ലറക്ഷാമം യാത്രക്കാരെ വലച്ചു. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ കാര്യമായ പ്രശ്നമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.