കോഴിക്കോട്: ഇതാണ് ശരിക്കും ഇരുട്ടത്ത് എത്തിപ്പെട്ട പ്രഹരം. പഴ്സിനുള്ളില്‍ ഭദ്രമായി അടുക്കിവെച്ച 500, 1000 രൂപ നോട്ടുകള്‍കൊണ്ട് പൊല്ലാപ്പായ നിമിഷങ്ങള്‍. പണമുണ്ടായിട്ടും ദാരിദ്ര്യം പിന്തുടര്‍ന്ന പോലെ... നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് കോഴിക്കോട് നഗരത്തില്‍ സൃഷ്ടിച്ചത് ഹര്‍ത്താല്‍ പ്രതീതി. ബസും ഓട്ടോയും ടാക്സിയുമൊക്കെ നിരത്തിലുണ്ടായിട്ടും ആളുകള്‍ കുറവ്. വലിയ കച്ചവടം പൊടിപൊടിക്കുന്ന വലിയങ്ങാടിയും സെന്‍ട്രല്‍ മാര്‍ക്കറ്റും അന്തിച്ചു നിന്ന ദിനം. 500, 1000 നോട്ടുകള്‍ എടുക്കില്ളെന്ന ബോര്‍ഡുകളാണ് ഹോട്ടലുകളിലും മറ്റും ജനത്തെ എതിരേറ്റത്. ഇത്തരം നോട്ടുകള്‍ എടുക്കാന്‍ കച്ചവക്കാര്‍ സന്നദ്ധരായിട്ടും ആളുകള്‍ വന്നില്ല. കൈവശമുള്ള പണം അത്യാവശ്യ കാര്യങ്ങള്‍ക്കായി മാറ്റിവെച്ചതിനാലാണ് ആളുകള്‍ അധികം ഇറങ്ങാന്‍ മടിച്ചത്. നോട്ട് മാറിക്കിട്ടുന്നതിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരും കണ്ടക്ടര്‍മാരും വാക്കേറ്റമുണ്ടായി. കെ.എസ്. ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിലും വാക്കേറ്റം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.