കൊടുവള്ളി: പടനിലം-നരിക്കുനി റോഡില്‍ പൂനൂര്‍ പുഴക്ക് കുറുകെ പുതുതായി നിര്‍മിക്കുന്ന പാലത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി എം.എല്‍.എമാരും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ചു. ശനിയാഴ്ചയാണ് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗം അസി. എന്‍ജിനീയര്‍, അസി. എക്സി. എന്‍ജിനീയര്‍, മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.സി. അബ്ദുല്‍ ഹമീദ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിനോദ് പടനിലം, പാലം നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ പി. കോരപ്പന്‍, എടത്തില്‍ റിയാസ് എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് അലൈന്‍മെന്‍റുകള്‍ പരിശോധിച്ചത്. പാലത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി വില്ളേജ് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവിലെ പാലത്തിന് സമാനമായിട്ടാണ് പുതിയ പാലം നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.