നാദാപുരം: റേഷന്‍ കാര്‍ഡ് അപേക്ഷകളില്‍ തെറ്റുകളുടെ പെരുമഴ അവസാനിക്കുന്നില്ല. പൊതുവിതരണ വകുപ്പ് റേഷന്‍ ഉടമകളുടെ മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചതിനോടൊപ്പം വെബ്സൈറ്റില്‍ വ്യക്തികളുടെ കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം വിവരങ്ങള്‍ പരിശോധിച്ചവര്‍ റേഷന്‍ അപേക്ഷകള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കയാണ്. അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ പലതും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൃഹനാഥക്ക് പകരം വീട്ടിലെ മറ്റ് അംഗങ്ങളുടെ പേര്, സ്ഥലം, വയസ്സ്, പേരുകളില്‍ മറിമായം തുടങ്ങി ചിലരുടെ സര്‍വഭാഗങ്ങളും തെറ്റായാണ് കാണുന്നത്. അക്ഷയ കേന്ദ്രങ്ങള്‍വഴി ഓണ്‍ലൈനായും റേഷന്‍ കടകള്‍ വഴി പ്രത്യേക ഫോറം നല്‍കിയും നിരവധി തവണ തെറ്റ് തിരുത്തിയവരാണ് വീണ്ടും വെട്ടിലായിരിക്കുന്നത്. തെറ്റിയ അപേക്ഷകള്‍ ഇനി തിരുത്തി നല്‍കില്ളെന്നും പുതിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നാല്‍ തിരുത്തി നല്‍കാമെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഒരു ദിവസത്തെ ജോലിയടക്കം ഉപേക്ഷിച്ച് നേരാംവണ്ണം നല്‍കിയ അപേക്ഷകളില്‍ അധികൃതര്‍ക്ക് ഉണ്ടായ വീഴ്ച കാര്‍ഡുടമകളുടെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ എത്തിയ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്ക് ഇത്രയെണ്ണം ചെയ്ത് തീര്‍ക്കണമെന്ന കര്‍ശനനിര്‍ദേശം നല്‍കിയതിനാല്‍ പലരും മത്സരസ്വഭാവത്തോടെ ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് അധികൃതര്‍ സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.