എല്‍.ഐ.സി ഏജന്‍റ് ചമഞ്ഞത്തെിയ യുവാവ് വയോധികയുടെ മൂന്നു പവന്‍ മാല കവര്‍ന്നു

താമരശ്ശേരി: എല്‍.ഐ.സി ഏജന്‍റ് ചമഞ്ഞ് വീട്ടിലത്തെിയ യുവാവ് 83കാരിയുടെ മൂന്നു പവന്‍ മാല കവര്‍ന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ മുളവേലിക്കുന്നേല്‍ മറിയക്കുട്ടിയുടെ (മേരി) മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മകന്‍ ഡൈനി ജോലിക്ക് പോയതായിരുന്നു. മരുമകള്‍ ലിന്‍സി കുട്ടിയെ നഴ്സറിയില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ നീല ഇയോണ്‍ കാറിലത്തെിയ യുവാവ് മുറ്റത്തുനില്‍ക്കുകയായിരുന്ന മേരിയോട് താന്‍ എല്‍.ഐ.സി ഏജന്‍റാണെന്ന് സ്വയം പരിചയപ്പെടുത്തി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അകത്തേക്കുപോയ മേരിയോടൊപ്പം യുവാവും അകത്തുകയറി. അമ്മച്ചിയുടെ മാലയില്‍ അഴുക്കുണ്ടല്ളോ കഴുകിവൃത്തിയാക്കാനുള്ള യന്ത്രം കാറിലുണ്ടെന്ന് പറഞ്ഞ് മാല ഊരിയെടുത്ത് കാറില്‍ കയറി സ്ഥലം വിട്ടു. കബളിപ്പിക്കപ്പെട്ട മേരി സ്തബ്ധയായിനിന്നു. അയല്‍പക്കത്തെ സ്ത്രീ വന്ന് തട്ടിവിളിച്ചപ്പോഴാണ് മേരിക്ക് മന$സാന്നിധ്യമുണ്ടായത്. അയല്‍വാസികള്‍ വിവരമറിഞ്ഞ് പല ഭാഗത്തേക്കും ഫോണ്‍ ചെയ്തെങ്കിലും കാര്‍ കണ്ടത്തൊനായില്ല. പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് സ്ഥലത്തത്തെി പ്രാഥമിക അന്വേഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.