വിദ്യാര്‍ഥികളില്‍ കൊഴിഞ്ഞുപോക്കും ലഹരി ഉപയോഗവും വ്യാപകമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കൊഴിഞ്ഞുപോക്കും ലഹരി ഉപയോഗവും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ചൈല്‍ഡ് ലൈനിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബാലസുരക്ഷാ യാത്രയോടനുബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടത്തെല്‍. ജില്ലയിലെ വിവിധ പട്ടികവര്‍ഗ കോളനികളില്‍നിന്നുള്ള സ്കൂള്‍ വിദ്യാര്‍ഥികളാണ് സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോകുന്നത്. വാണിമേല്‍, മരുതോങ്കര പഞ്ചായത്തിലെ പട്ടികവര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ അധ്യയനാരംഭത്തില്‍ സ്കൂളില്‍ ചേര്‍ന്നിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തില്‍ ആറു പ്രവൃത്തിദിനത്തിലെ തലയെണ്ണല്‍ കഴിഞ്ഞാല്‍ ഈ വിദ്യാര്‍ഥികളെ കാണാറില്ളെന്നും അതത് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും നാട്ടുകാരും പറഞ്ഞതായി ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ എം.പി. മുഹമ്മദലി പറഞ്ഞു. തസ്തിക നിലനിര്‍ത്താന്‍ അധ്യയനാരംഭത്തില്‍ അധ്യാപകര്‍തന്നെയാണ് ഇവരെ കോളനികളില്‍നിന്ന് സ്കൂളിലത്തെിക്കുന്നത്. തലയെണ്ണല്‍ കഴിഞ്ഞാല്‍ ഇവരെ സ്കൂളിലത്തെിക്കാന്‍ അധ്യാപകര്‍ മിനക്കെടാറില്ല. വിദ്യാലയങ്ങളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനെ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി- വര്‍ഗം, വിദ്യാഭ്യാസം, തദ്ദേശ സ്ഥാപനം തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും സ്ക്വാഡ്. സബ്കലക്ടര്‍ ശേഖരനായിരിക്കും ഇതിന്‍െറ ചുമതല. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗവും വ്യാപകമായതായി ചൈല്‍ഡ് ലൈന്‍ കണ്ടത്തെി. പുകയില ഉല്‍പന്നങ്ങള്‍ പോലുള്ള ലഹരിപദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട് നടപടി എടുക്കുന്നതില്‍ എക്സൈസ്, പൊലീസ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നുണ്ട്. ചൈല്‍ഡ് ലൈനിന്‍െറയും ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ നടത്തി വരുന്ന ബാല സുരക്ഷാ യാത്രയുടെ ജില്ലാതല അവലോകന യോഗം കലക്ടറേറ്റില്‍ നടന്നു. കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നത് തടയാന്‍ ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ശക്തമായി ഉപയോഗിക്കാന്‍ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്, യാത്രാപ്രശ്നങ്ങള്‍ എന്നിവ യോഗം ചര്‍ച്ചചെയ്തു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ല സബ് ജഡ്ജി ആര്‍.എല്‍. ബൈജു ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സബ് കലക്ടര്‍ ഇമ്പശേഖരന്‍, ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ എം.പി. മുഹമ്മദലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഇ.പി. ഇമ്പിച്ചികോയ, കോഓഡിനേറ്റര്‍ പി.പി. ഫെമിജാസ്, കൗണ്‍സിലര്‍ കുഞ്ഞോയി പുത്തൂര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.