താമരശ്ശേരി: വയനാട് ചുരത്തിലും പരിസരത്തും മാലിന്യങ്ങള്‍ തള്ളുന്ന സാമൂഹികവിരുദ്ധരെ പിടികൂടുന്നതിന് ചുരം സംരക്ഷണ സമിതി രംഗത്തിറങ്ങി. മാലിന്യക്കൂമ്പാരങ്ങള്‍ പരിശോധിച്ച് ഉടമകളെ കണ്ടത്തൊനുള്ള ശ്രമമാണ് ചൊവ്വാഴ്ച നടത്തിയത്. മാലിന്യച്ചാക്കുകളിലെ പ്ളാസ്റ്റിക് കവറുകളില്‍നിന്നും മറ്റ് കടലാസുകളില്‍നിന്നും ലഭിച്ച അഡ്രസുകളും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടത്തൊനാണ് ശ്രമിക്കുന്നത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരായ ബിജുമോന്‍, ജാഫര്‍, സിറാജ്, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യക്കെട്ടുകള്‍ അഴിച്ച് പരിശോധിച്ചത്. അതോടൊപ്പം ചുരം മാലിന്യമുക്തമാക്കുകയും കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍െറ ഭാഗമായി യൂനിഫോമും ഐഡി കാര്‍ഡുമുള്ള 25 അംഗ വളന്‍റിയര്‍ സേന രൂപവത്കരിച്ച് നിരീക്ഷണം നടത്താനും തീരുമാനിച്ചു. ഡി.ടി.പി.സി, പൊതുമരാമത്ത് വകുപ്പ്, വനംവകുപ്പ്, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവരുടെ സഹകരണത്തോടെ ചുരം സൗന്ദര്യവത്കരിക്കുന്നതിനുവേണ്ട രൂപരേഖ തയാറാക്കുന്നതിന് ഏഴിന് അടിവാരത്ത് വിപുലമായ യോഗം ചേരാനും സമിതി തീരുമാനിച്ചു. വാര്‍ഡ് മെംബര്‍ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ചാത്തന്‍ചിറ, പി.കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മൊയ്തു മുട്ടായി (പ്രസി), ഷാഹിത് കുട്ടമ്പൂര്‍ (സെക്ര), വി.കെ. താജുദ്ദീന്‍ (ട്രഷ), ചാക്കോച്ചന്‍, എം.പി. സലീം, സുനില്‍ വാസുദേവ്, നസ്റുദ്ദീന്‍, മുഫ്സില്‍ പിലാശ്ശേരി (കമ്മിറ്റി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.