കോഴിക്കോട്: കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടെ 100ലധികം കലാകാരന്മാര്‍ ചേര്‍ന്ന് കേരളത്തിന് ഗാനോപഹാരം സമര്‍പ്പിക്കുന്നു. പത്ത് പിന്നണി ഗായകര്‍ ഒന്നിക്കുന്ന ഗാനത്തിന് 'എ ട്രിബ്യൂറ്റ് റ്റു കേരള @60' എന്നാണ് പേരിട്ടിരിക്കുന്നത്. കോഴിക്കോടന്‍ ഹല്‍വ ബാന്‍ഡും 25ഓളം പക്കമേളക്കാരും ചേര്‍ന്നാണ് ഈ ഗാനം തയാറാക്കിയിരിക്കുന്നത്. പി.കെ. ഗോപിയാണ് ഗാനരചന. രാജേഷ് ബാബുവും ഷിംജിത്ത് ശിവനും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെയ്യം, തിറ, മോഹിനിയാട്ടം, കേരളനടനം തുടങ്ങി നിരവധി ഇനങ്ങളിലായി നൂറിലധികം കലാകാരന്മാരാണ് ഗാനത്തില്‍ ഒന്നിക്കുന്നത്. ഗായകന്‍ സുനില്‍ കുമാറിന്‍െറ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, നിഷാദ്, രൂപേഷ്, സിന്ധു പ്രേംകുമാര്‍, മൃദുല വാര്യര്‍, ശ്രേയ ജയദീപ്, ദിവ്യ സൂരജ്, രോഷ്നി മേനോന്‍, സിബല്ല സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍െറ പ്രദര്‍ശനം ചൊവ്വാഴ്ച രാവിലെ 8.45ന് ക്രൗണ്‍ തിയറ്ററില്‍ നടക്കും. ആല്‍ബത്തിന്‍െറ ഒൗപചാരികമായ പ്രകാശനം തിങ്കളാഴ്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.