ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ പ്രതിഷേധം വ്യാപകം

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്‍െറ വിധിക്കെതിരെ പ്രതിഷേധം വ്യാപകം. 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം വരുമ്പോള്‍ ചരക്കുനീക്കം പൂര്‍ണമായും സ്തംഭിക്കുമെന്നാണ് ലോറി ഓണേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. 2000 സി.സിക്ക് മുകളിലുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് നിരോധം ബാധകമാകുന്നതും തിരിച്ചടിയാവുകയാണ്. ചരക്കു ലോറികളുടെയും മോട്ടോര്‍ തൊഴിലാളികളുടെയും സംഘടകള്‍ ഇതിനോടകം പ്രതിഷേധവുമായി രംഗത്തത്തെി. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സംഘടനകളുടെ തീരുമാനം. ഹരിത ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്‍െറ ഉത്തരവിനെതിരെ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വെഹിക്ള്‍സ് ഓണേഴ്സ് അസോസിയേഷന്‍ ഓഫ് കേരള പ്രതിഷേധിച്ചു. പ്രസിഡന്‍റ് അഡ്വ. പി.എം. സുരേഷ് ബാബു, സെക്രട്ടറി പാലത്തുകണ്ടി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ലോറി വ്യവസായം തകര്‍ക്കുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു. വിധിക്കെതിരെ കോടതിയെ സമീപിക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ഹംസ, സെക്രട്ടറി കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഉത്തരവില്‍ റെവലൂഷനറി മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞിക്കണാരന്‍ സംസാരിച്ചു. പുതിയ നിയന്ത്രണം മോട്ടോര്‍ വാഹനമേഖലക്ക് ഇരുട്ടടിയാവുമെന്നും പതിനായിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ രഹിതരാകുമെന്നും ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പ്രമേയത്തിലൂടെ വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെട്ട് ഉത്തരവ് പുന$പരിശോധിക്കണം. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടിയെടുക്കണം. കെ.കെ. മമ്മു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. ബാലന്‍ നായര്‍ സംസാരിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന് മലബാര്‍ സോണ്‍ മള്‍ട്ടി ആക്സില്‍ ലോറി ഓണേഴ്സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഡീസല്‍ ലോറികളുടെ സര്‍വിസ് നിര്‍ത്തി പ്രതിഷേധിക്കും. പ്രസിഡന്‍റ് എം.കെ. സഫീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. നൈസാംമുദ്ദീന്‍, എ.കെ. അബ്ദുല്‍ അസീസ്, കാദര്‍ വെണ്ണക്കാട്, എം.പി. റഷീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT