വാഹനപരിശോധനക്കിടെ മുങ്ങിയ എസ്.ഐക്ക് കമീഷണറുടെ തീവ്രപരിശീലന ശിക്ഷ

കോഴിക്കോട്: വാഹനപരിശോധനക്കിടെ മുങ്ങിയ എസ്.ഐക്ക് കമീഷണറുടെ തീവ്രപരിശീലന ശിക്ഷ. നഗരപരിധിയിലുള്ള സ്റ്റേഷനിലെ എസ്.ഐയെയാണു കണ്ണൂര്‍ സായുധസേനാ ക്യാമ്പിലേക്ക് തീവ്രപരിശീലനത്തിനയച്ചത്. മണിക്കൂറോളം കാത്തിട്ടും ഡ്യൂട്ടിയിലുള്ള എസ്.ഐയെ കണ്ടില്ളെന്നാണ് കമീഷണര്‍ ഉമ ബെഹ്റയുടെ ഭാഷ്യം. എന്നാല്‍, വാഹനപരിശോധനക്കിടെ വെള്ളംകുടിക്കാന്‍ പോയതായിരുന്നു താനെന്നാണ് എസ്.ഐ പറയുന്നത്. കഴിഞ്ഞമാസാവസാനം സിറ്റി പൊലീസ് പരിധിയില്‍ നടത്തിയ പൊലീസിന്‍െറ കോമ്പിങ് ഓപറേഷനിടെ രാത്രിയാണ് സംഭവം. സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ ദൃക്സാക്ഷിയായ സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗത്തിന്‍െറ റിപ്പോര്‍ട്ടോ എസ്.ഐയുടെ വിശദീകരണമോ ഒന്നുമില്ലാതെയാണ് ത്വരിതനടപടി. കൃത്യനിര്‍വഹണത്തിനിടെ അച്ചടക്കലംഘനം നടത്തിയെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനാലാണ് കമീഷണറുടെ നടപടി. സംഭവദിവസം രാത്രി എസ്.ഐക്കും സംഘത്തിനും കോട്ടകടവിലെ കടലുണ്ടികടവ് പാലത്തിന് സമീപത്തായിരുന്നു കോമ്പിങ് ഡ്യൂട്ടി. കോമ്പിങ് കാര്യക്ഷമമാണോ എന്നറിയാന്‍ അസി. കമീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന ഉണ്ടാകാറുണ്ട്. പതിവില്‍നിന്ന് വ്യത്യസ്തമായി കമീഷണര്‍ നേരിട്ട് പരിശോധനക്കത്തെിയതാണ് എസ്.ഐക്ക് വിനയായത്. കടലുണ്ടി കടവ് പാലത്തിന് സമീപത്തത്തെിയ കമീഷണര്‍ മണിക്കൂറോളം കാത്തിരുന്നിട്ടും വാഹനപരിശോധനക്ക് നിയോഗിച്ച എസ്.ഐയെ കണാത്തതാണ് നടപടിയിലത്തെിച്ചത്. പി.എ. വത്സന്‍ കമീഷണറായിരുന്ന സമയത്ത് വാഹനപരിശോധനക്കിടെ നടുറോഡില്‍ സി.പി.ഒയും എസ്.ഐയും തെറിവിളിച്ച സംഭവത്തില്‍ ഇതേ എസ്.ഐക്ക് തീവ്രപരിശീലനശിക്ഷ ലഭിച്ചിരുന്നു. കമീഷണര്‍ പരിശോധനക്കത്തെിയ വിവരം അറിയിക്കാന്‍ മറ്റുള്ള പൊലീസുകാരും എസ്.ഐയെ വിളിച്ചെങ്കിലും ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. എസ്.ഐ സ്ഥലത്തത്തെിയപ്പോഴേക്കും കമീഷണര്‍ സ്ഥലംവിട്ടിരുന്നു. തൊട്ടടുത്തദിവസം തന്നെ എസ്.ഐയെ കണ്ണൂരിലേക്ക് തീവ്രപരിശീലനത്തിനയച്ചു. അതേസമയം വെള്ളം കുടിക്കാന്‍ വാഹനവുമായി കുറച്ചുദൂരം പോയി കടകളൊന്നും കാണാത്തതിനാല്‍ 10 മിനിറ്റിനുള്ളില്‍ തിരിച്ചത്തെിയതായി എസ്.ഐ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.