സൗഹാര്‍ദ സന്ദേശവുമായി ബിഷപ് മിശ്കാല്‍ പള്ളിയില്‍

കോഴിക്കോട്: സൗഹാര്‍ദത്തിന്‍െറ സന്ദേശവുമായി കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ മലബാര്‍ മഹാ ഇടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടറുടെ സന്ദര്‍ശനം. കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദിന്‍െറ നേതൃത്വത്തില്‍ പള്ളിയില്‍ ഭാരവാഹികള്‍ സ്നേഹം നിറഞ്ഞ സ്വീകരണം ഒരുക്കി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൈയെഴുത്തു പ്രതികളും പല്ലക്കും സമയം അറിയിക്കാന്‍ ഉപയോഗിക്കാറുള്ള തമ്പാറും ആരെയും അമ്പരപ്പിക്കുന്ന തടിയില്‍ തീര്‍ത്ത കൊത്തുപണികളും മറ്റും കണ്ടശേഷമാണ് ബിഷപ് മടങ്ങിയത്. കുറ്റിച്ചിറ പൗരസമിതി പ്രസിഡന്‍റ് മമ്മദ് കോയയും ബിഷപ്പിനെ സ്വീകരിക്കാനത്തെി. ഫാദര്‍ വിന്‍സന്‍റ് മോസസ്, ബി.ഇ.എം സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ സാജു ബഞ്ചമിന്‍, ലേ സെക്രട്ടറി ഡെസ്മണ്ട് ബാബു എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.