രാജീവ് ഗാന്ധി രാജ്യത്തിന് ജീവാര്‍പ്പണം ചെയ്തു –എം.കെ. രാഘവന്‍ എം.പി

കോഴിക്കോട്: അടുത്ത നൂറ്റാണ്ടിനെ സ്വപ്നംകണ്ട ക്രാന്തദര്‍ശിയായ നേതാവായിരുന്നു രാജീവ് ഗാന്ധി എന്നും രാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്ത അദ്ദേഹം പുതിയ തലമുറക്ക് വീര്യം പകര്‍ന്നയാളാണെന്നും എം.കെ. രാഘവന്‍ എം.പി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫോറസ്ട്രി ബോര്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടപ്പുറം രക്തസാക്ഷിമണ്ഡപത്തില്‍ രാജീവ് ഗാന്ധിയുടെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി. ഫോറസ്ട്രി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ് ജോസഫ്, ഡോ. കെ. മൊയ്തു, എം.കെ. ബീരാന്‍, കെ.വി. സുബ്രഹ്മണ്യന്‍, പി. മമ്മദ്കോയ, ബേപ്പൂര്‍ രാധാകൃഷ്ണന്‍, എം.ടി. സേതുമാധവന്‍, ഇ.വി. ഉസ്മാന്‍കോയ, സി. ഹൈദരലി, കെ. അനന്തന്‍ നായര്‍, പി.കെ. മുരളീധരന്‍, ടി. സുരേഷ് കുമാര്‍, വിജയന്‍ ചേളന്നൂര്‍, ബാബു കിണാശ്ശേരി എന്നിവര്‍ സംസാരിച്ചു. കോഴിക്കോട്: ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ളേഴ്സ് കോണ്‍ഗ്രസിന്‍െറ (ഐ.എന്‍.ടി.യു.സി) ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25ാം ചരമദിനം രക്തസാക്ഷിദിനമായി ആചരിച്ചു. ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ രാജീവ് ഗാന്ധിയുടെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജോയ്പ്രസാദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എം.സി. തോമസ്, പി. ലക്ഷ്മണന്‍, എ.ടി.വി. കുഞ്ഞികൃഷ്ണന്‍, കുര്യന്‍ ജോസഫ് കോട്ടയില്‍, ജാനകി മോഹന്‍ദാസ്, ദിലീപ് എലത്തൂര്‍, കെ. ചന്ദ്രശേഖരന്‍, ഇ. പത്മനാഭന്‍, ടി.വി. ഹാഷിം എന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്‍െറ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25ാം ചരമദിനം രക്തസാക്ഷി ദിനമായി ആചരിച്ചു. സംസ്ഥാന പ്രസിഡന്‍റ് ജോയ് പ്രസാദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എ.പി. പീതാംബരന്‍, കെ.വി. ദാമോദരന്‍, അനില്‍ തലക്കുളത്തൂര്‍, കെ.ടി. രജനി, അജിത്ത് പ്രസാദ് കുയ്യാലില്‍, കെ.വി. ശിവാനന്ദന്‍, ടി.ഐ. ബിനോയ്, ടി. സിന്ധു, പി. ഭാഗ്യേശ്വരി, ജസീന പാണ്ടികശാല, ദാമോദരന്‍ പറമ്പത്ത്, കെ.എന്‍.എ. അമീര്‍ എന്നിവര്‍ സംസാരിച്ചു. സി.പി. സജിത, കെ.വി. നിഷ, കെ. സുരേഷ്ബാബു, രാധാകൃഷ്ണന്‍ പെരുമണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25ാം ചരമവാര്‍ഷികത്തിന്‍െറ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ അനുസ്മരണ സമ്മേളനം നടന്നു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവന്‍ എം.പി, മുന്‍ മന്ത്രി എം.ടി. പത്മ, അഡ്വ. ഐ. മൂസ, കെ.പി. ബാബു, വി.എം. അബ്ദുറഹ്മാന്‍, എസ്.കെ. അബൂബക്കര്‍, മനോളി ഹാഷിം എന്നിവര്‍ സംസാരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.