കൊടുവള്ളി: കൊടുവള്ളിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് റസാഖിന്‍േറത് അട്ടിമറി വിജയം. 573 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കൂടിയായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ. റസാഖിനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ഓരോ ബൂത്തിലും കാരാട്ട് റസാഖ് ആധിപത്യം നിലനിര്‍ത്തിപ്പോരുകയായിരുന്നു. അവസാനമായി എണ്ണിയ മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വോട്ടുകള്‍ എം.എ. റസാഖിന് ഭൂരിപക്ഷം നല്‍കുമെന്ന് കണക്കുകൂട്ടിയെങ്കിലും അവസാന റൗണ്ടിലും കാരാട്ട് റസാഖ് ഭൂരിപക്ഷം ഉറപ്പിച്ച് വിജയിക്കുകയായിരുന്നു. എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നല്‍കിയ കണക്കുകള്‍പ്രകാരം 6000 വോട്ടുകള്‍ക്ക് യു.ഡി.എഫ് പരാജയപ്പെടുമെന്നായിരുന്നു. അതേസമയം, 15,000ത്തിലേറെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് നല്‍കിയ കണക്കില്‍ 2700 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു അവസാനമായി കണക്കുകള്‍ നിരത്തി അവകാശപ്പെട്ടത്. എന്നാല്‍, പ്രതീക്ഷകളെല്ലാം തെറ്റിച്ച് കാരാട്ട് റസാഖ് വോട്ടെണ്ണലിന്‍െറ ഓരോ റൗണ്ടിലും ആധിപത്യം ഉറപ്പാക്കിയതോടെ യു.ഡി.എഫ് ക്യാമ്പുകളില്‍ മ്ളാനതയായി. പ്രതീക്ഷകള്‍ നല്‍കിയിരുന്ന താമരശ്ശേരി, ഓമശ്ശേരി, മടവൂര്‍, കിഴക്കോത്ത്, കൊടുവള്ളി പഞ്ചായത്തുകളെല്ലാം യു.ഡി.എഫിനെ കൈവിടുന്നതായിരുന്നു ഓരോ ഘട്ടത്തിലും കണ്ടത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി ലീഗില്‍നിന്ന് പുറത്തുപോയി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കാരാട്ട് റസാഖിന് പ്രവര്‍ത്തകരാരെയും കൂടെക്കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ളെന്ന വിലയിരുത്തലായിരുന്നു ലീഗ് നേതൃത്വവും യു.ഡി.എഫും വെച്ചുപുലര്‍ത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരുതരത്തിലുമുള്ള അടിയൊഴുക്കും നടക്കില്ളെന്ന വാദമായിരുന്നു നേതൃത്വം അവകാശപ്പെട്ടത്. എന്നാല്‍, ഈ കണക്കുകൂട്ടുലുകളെല്ലാം തെറ്റിച്ച് കാരാട്ട് റസാഖിന് അനുകൂലമായി ലീഗിന്‍െറയും കോണ്‍ഗ്രസിന്‍െറയും ചെറുപാര്‍ട്ടികളുടേതുമെല്ലാം വോട്ടുകള്‍ മറിയുകയാണുണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കാരാട്ട് റസാഖ് വിജയം കൈവരിച്ചത്. വികസനവും രാഷ്ട്രീയവുമായിരുന്നു പ്രചാരണത്തിലെ മുഖ്യമായ വിഷയങ്ങള്‍. 2006ല്‍ അഡ്വ. പി.ടി.എ. റഹീമിലൂടെ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചതുപോലെ ഇത്തവണ ലീഗ് വിമതനിലൂടത്തെന്നെ എല്‍.ഡി.എഫ് മണ്ഡലം വീണ്ടും തിരിച്ചുപിടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.