കോഴിക്കോട്: നൈനാംവളപ്പിലെ ഫുട്ബാള്‍ ആവേശം തെരഞ്ഞെടുപ്പിനെയും തോല്‍പിക്കും. കഴിഞ്ഞയാഴ്ച നാടുമുഴുവന്‍ തെരഞ്ഞെടുപ്പ് ആവേശത്തില്‍ തിളച്ചുമറിഞ്ഞപ്പോള്‍ ഫുട്ബാള്‍ ആരവങ്ങള്‍കൊണ്ട് നിറയുകയായിരുന്നു നൈനാംവളപ്പ്. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളടക്കം ഈ ആവേശത്തില്‍ പങ്കാളികളാവുകയും ചെയ്തു. ട്രൈസ്റ്റാര്‍ കോതി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബാള്‍ ടൂര്‍ണമെന്‍ാണ് ആവേശക്കടലായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിനമായ ഞായറാഴ്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരടക്കം നൂറുക്കണക്കിന് പേരാണ് കളി കാണാനത്തെിയത്. ടൗണ്‍ ടീം ഫാറൂഖ് കോളജും എഫ്.സി. മിലാന്‍ ചെറുവണ്ണൂരും തമ്മിലായിരുന്നു ആദ്യ ക്വാര്‍ട്ടര്‍. എഫ്.സി. ഒന്നിനെതിരെ നാലു ഗോളിന് ജയിച്ചു. വണ്‍ സിക്സ് മാത്തറയും അറഫ മുഖദാറും തമ്മിലുള്ള മത്സരം തുല്യത പാലിച്ചതിനെതുടര്‍ന്ന് നറുക്കെടുപ്പില്‍ വണ്‍സിക്സിനെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനല്‍ ചൊവ്വാഴ്ചയും ഫൈനല്‍ ബുധനാഴ്ചയും നടക്കും. നൈനാംവളപ്പില്‍ മിനിസ്റ്റേഡിയം എന്ന ആവശ്യം ജനപ്രതിനിധികളുടെ മുന്നിലത്തെിക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്തെ ടൂര്‍ണമെന്‍റിന്‍െറ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഇരുമുന്നണി സ്ഥാനാര്‍ഥികളും നല്‍കിയ വാഗ്ദാന പ്രതീക്ഷയിലാണ് ഇവിടത്തെ ഫുട്ബാള്‍ പ്രേമികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.