കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ തന്നെ വിവാദച്ചുഴിയില്‍പെട്ട തിരുവമ്പാടി മണ്ഡലത്തിന്‍െറ ഗതിയെന്താവുമെന്ന് സജീവ ചര്‍ച്ച. 2006 ആവര്‍ത്തിക്കുമോ, അതോ 2011ലേതുപോലെ തന്നെയാവുമോ?. പോളിങ് ബൂത്തിലേക്ക് ചെല്ലാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ മണ്ഡലത്തില്‍നിന്ന് ഉയരുന്ന പ്രധാനചോദ്യമാണിത്. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയമാണ് മണ്ഡലത്തെ സംസ്ഥാനത്ത് വലിയ ചര്‍ച്ചക്കിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ലീഗിലെ വി.എം. ഉമ്മറിനെ പ്രഖ്യാപിച്ചതോടെ തിരുവമ്പാടി രൂപതയാണ് ആദ്യം രംഗത്തത്തെിയത്. മണ്ഡലം കോണ്‍ഗ്രസിന് നല്‍കി തങ്ങള്‍ക്ക് താല്‍പര്യമുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. രൂപത നിയന്ത്രിക്കുന്ന മലയോര കര്‍ഷകസമിതി പോലുള്ള സംഘടനകളും ആവശ്യവുമായി ഉറച്ചുനിന്നു. യു.ഡി.എഫ് നേതാക്കളെയും ഇവര്‍ കണ്ടു. ആവശ്യം നിറവേറ്റിയില്ളെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഭീഷണി മുഴക്കി. വിവാദങ്ങള്‍ക്കൊടുവില്‍ രൂപതയുടെയും കര്‍ഷകസംഘടനകളുടെയും ആവശ്യം നടക്കാതെ പോവുകയും ചെയ്തു. യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍, കര്‍ഷകരുടെ പേരില്‍ സൈമണ്‍ തോണക്കര, സിബി വയലില്‍ എന്നിവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ട്. മലയോര കര്‍ഷകസമിതി ഒൗദ്യോഗികമായി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ളെങ്കിലും ഈ സ്വതന്ത്രരുടെ പെട്ടിയില്‍ ആരുടെ വോട്ട് വീഴുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലെ ആശങ്ക. ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ജോര്‍ജ്.എം.തോമസിന് ഗുണംചെയ്യുമെന്നും എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ക്കുപുറമെ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും പി.ഡി.പിയും മത്സരരംഗത്തുണ്ട്. എല്ലാ കക്ഷികളും സജീവ പ്രചാരണവും നടത്തുന്നുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3833 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ സി. മോയിന്‍കുട്ടി എല്‍.ഡി.എഫിലെ ജോര്‍ജ് എം. തോമസിനെ പരാജയപ്പെടുത്തിയത്്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിന് 2385 വോട്ടിന്‍െറ ഭൂരിപക്ഷമാണുള്ളത്. ഭൂരിപക്ഷത്തിലെ ഇടിവാണ് എല്‍.ഡി.എഫിന്‍െറ പ്രതീക്ഷ. ഒപ്പം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ഇടയിലെ വിയോജിപ്പും അനുകൂലമാവുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, എല്ലാ പ്രശ്നവും പരിഹരിച്ചെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞതവണ എല്‍.ഡി.എഫിന് കിട്ടിയ വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ ഇത്തവണയില്ലാത്തത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.