കൊടുവള്ളി: വ്യാപക മണല്‍വാരലിനാല്‍ പടനിലം-നരിക്കുനി റോഡിലെ പടനിലംപാലം അപകടഭീഷണിയില്‍. പ്രധാനതൂണുകളുടെ അടിത്തറ അഞ്ചടിയോളം മണ്ണുനീങ്ങി പുറത്തായ നിലയിലാണിപ്പോള്‍. അരനൂറ്റാണ്ടോളം പഴക്കമുള്ള പാലം വീതികുറഞ്ഞതും ഒരുവാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനാവുന്നതുമാണ്. റോഡ് പലഘട്ടങ്ങളിലായി നവീകരണപ്രവര്‍ത്തികള്‍ നടത്തിയിട്ടും പാലം പുതുക്കിപ്പണിയാന്‍ ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. പാലത്തിനടിഭാഗത്ത് കുഴിയെടുത്ത് അതില്‍നിന്നാണ് രാത്രി മണല്‍ ഘനനം നടത്തുന്നത്. വെള്ളമുള്ളപ്പോള്‍ വെള്ളത്തില്‍ മുങ്ങിയും മണലൂറ്റും. പാലം സംരക്ഷിക്കാന്‍ ജലസേചനവകുപ്പ് 81 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന തടയണനിര്‍മാണം അന്തിമഘട്ടത്തിലാണ്. പാലത്തിന്‍െറ കോണ്‍ക്രീറ്റ് തൂണുകള്‍ അപകടകരമായ വിധത്തിലായിട്ടും കഴിഞ്ഞദിവസം രാത്രിയില്‍ ചിലര്‍ പാലത്തിന് ചുവട്ടില്‍ കുഴിയെടുത്ത് മണല്‍ഘനനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.