കോഴിക്കോട്: മധ്യവേനലവധിയും കടുത്ത ചൂടും ഒരുമിച്ചതോടെ കള്ളന്മാര്‍ക്ക് ഇത് നല്ലകാലം. അവധിക്കാലം ആഘോഷിക്കാന്‍ വീട് പൂട്ടി പോകുന്നതും നോക്കിയിരിക്കുകയാണ് കള്ളന്മാര്‍. ആളില്ലാത്ത വീട് നോക്കി അകത്തുകയറി മോഷണം നടത്തി സുഖമായി മുങ്ങുന്നു ഇവര്‍. ചൂട് കനത്തതോടെ കിടപ്പുമുറിയുടെ ജനലുകള്‍ തുറന്നിടുന്ന തക്കം നോക്കി ശരീരത്തില്‍നിന്ന് ആഭരണം കവരുന്നവര്‍ വലിയ ‘റിസ്ക്’ എടുക്കാതെ കാര്യം നേടുന്നവരാണ്. ഒരാഴ്ചക്കിടെ നഗരത്തില്‍ മൂന്ന് കവര്‍ച്ചകളാണ് ഇത്തരത്തില്‍ നടന്നത്. വീട്ടില്‍ ആളില്ളെന്ന് മനസ്സിലാക്കി മുന്‍വാതില്‍ തന്നെ പൊളിച്ച് അകത്തുകയറുന്നവര്‍ പണവും ആഭരണവും കവരുന്നതിന് പുറമെ ആഹാരം പാകംചെയ്ത് കഴിച്ച് പോയാലും അയല്‍വാസികള്‍പോലും അറിയാറില്ല. അവധിക്കാലമായതിനാല്‍ ഒരു മാസം വീടുവിട്ടുപോയ മലാപ്പറമ്പ് പാറമ്മല്‍ റോഡില്‍ നായര്‍കുളങ്ങര രാജീവ് തിരിച്ചുവന്നപ്പോള്‍ വീടിന്‍െറ മുന്നിലെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്തെി. അകത്ത് കയറി പരിശോധിച്ചപ്പോള്‍ അലമാര പൊളിച്ച് നാല് പവന്‍ സ്വര്‍ണം കവര്‍ന്നതായി മനസ്സിലാക്കി. പകല്‍സമയങ്ങളില്‍ പരിസരം നിരീക്ഷിച്ച് ആളില്ലാത്ത വീടുകള്‍ കണ്ടത്തെി മോഷണം ആസൂത്രണം ചെയ്യുന്നവരാണ് ഇതിന് പിന്നില്‍. മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് സാഹസികമായാണ് ഇവരുടെ ‘ഓപറേഷന്‍’. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍നിന്നുള്ളവരാണ് ഇതില്‍ പ്രധാനം. മലയാളികളായ സ്ഥിരം കുറ്റവാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. മുന്‍വാതില്‍ പൊളിച്ച് മോഷണം നടത്തുന്ന സ്ഥിരം കുറ്റവാളികളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളയില്‍ പണിക്കര്‍ റോഡിലെ പോപ്പന്‍െറ വീട്ടില്‍ രണ്ടു ദിവസമായി ആളില്ളെന്ന് മനസ്സിലാക്കിയാണ് കവര്‍ച്ചാസംഘം മോഷണത്തിന് തെരഞ്ഞെടുത്തത്. മുന്‍വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച 20,000 രൂപ കവരുകയായിരുന്നു. 27ന് ബംഗളൂരുവില്‍ പോയി മൂന്നിന് തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ചാവിവരം അറിഞ്ഞത്. പത്രവും പാലും മറ്റും ആവശ്യമില്ളെന്ന് പറയാതെ വീടുവിട്ടുപോകുന്നതാണ് ഇത്തരം കള്ളന്മാര്‍ക്ക് സഹായകമാകുന്നത്. രണ്ടുമൂന്ന് ദിവസത്തെ പത്രവും മറ്റും വീട്ടുമുറ്റത്ത് കിടക്കുന്നത് കണ്ട് ആളില്ളെന്ന് മനസ്സിലാക്കാന്‍ സഹായകമാകുന്നു. ഈ പ്രവണത ഒഴിവാക്കണമെന്ന് പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും ഇത് ഗൗനിക്കാത്തത് കള്ളന്മാര്‍ക്ക് ഗുണമാകുന്നു. ചൂടിനെ പ്രതിരോധിക്കാനാവാതെ വാതിലും ജനലും തുറന്ന് കിടന്നുറങ്ങുന്നത് നോക്കിയിരിക്കുന്ന കള്ളന്മാരും സജീവമായിട്ടുണ്ട്. വാതില്‍ പൊളിക്കാതെയും അകത്ത് കയറാതെയും കൈക്കലാക്കാമെന്നതാണ് ഇതിന്‍െറ ‘സാധ്യത’. ജനല്‍പ്പൊളിയോ വാതിലോ തുറന്നിട്ട് കിടന്നുറങ്ങുന്നവരുടെ ശരീരത്തില്‍നിന്ന് ആഭരണം കവര്‍ന്ന് രക്ഷപ്പെടാന്‍ എളുപ്പമാണ്. കുന്ദമംഗലം പടനിലം നെച്ചിപൊയില്‍ അലിക്കാട്ടുമ്മല്‍ എ.കെ. അഷ്റഫിന്‍െറ വീട്ടില്‍ ജനല്‍ തുറന്നിട്ട് കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസ്സുകാരിയുടെ ആഭരണങ്ങളാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. നാട്ടുകാരും സ്ഥലവും വീടും മറ്റും പരിചയമുള്ളവരാണ് ഇത്തരം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അടുത്തുള്ള തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് മടങ്ങുംവഴി ഇത്തരം വീടുകളിലത്തെി കവര്‍ച്ച നടത്തുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.