ഫറോക്ക്: വീട്ടില്‍ അതിക്രമിച്ചു കയറി ബൈക്ക് കത്തിച്ച സംഭവത്തില്‍ മൂന്നംഗ ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി. കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ സ്വദേശികളായ പാര്‍വണം വിഷ്ണുപ്രസാദ് (22), കുഞ്ഞീലന്‍റകത്ത് അരുണ്‍ (19), ചേരിക്കഴി താഴത്ത് സുജിത് (21) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ വിഷ്ണുപ്രസാദിനെതിരെ നേരത്തേ ഷാഡോ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ വെള്ളയില്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവം. കുണ്ടായിത്തോട് സ്വദേശി ആമാം കുനിയില്‍ മാമ്പുറത്ത് റീജേഷിന്‍െറ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് കത്തിക്കുകയായിരുന്നു. പ്രേമനൈരാശ്യമാണ് ബൈക്ക് കത്തിക്കാനുണ്ടായ കാരണമെന്ന് പൊലീസ് പറഞ്ഞു. റിജേഷിന്‍െറ കാമുകിയായിരുന്ന പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആവശ്യപ്രകാരമാണത്രെ ബൈക്ക് കത്തിച്ചത്. പ്ളസ് വണ്‍ വിദ്യാര്‍ഥിനിയും കേസില്‍ പ്രതിയാണ്. റിജേഷ് നല്ലളം പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നല്ലളം എസ്.ഐ റിയാസ് ചാക്കീരി, അഡീ.എസ്.ഐ എന്‍. മുരളി, ഷാഡോ സംഘത്തിലെ എന്‍. രഞ്ജിത്, സുധര്‍മന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മത്സ്യത്തൊഴിലാളികളായ മൂന്ന് പേരെയും പുതിയാപ്പ ഹാര്‍ബറില്‍നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.