ജില്ലയില്‍ 23.59 ലക്ഷം വോട്ടര്‍മാര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 23,59,731. പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്‍െറ അവസാന ദിവസമായ ഏപ്രില്‍ 19ന് ഓണ്‍ലൈനായി എന്‍റോള്‍ ചെയ്തവരെക്കൂടി ഉള്‍പ്പെടുത്തി തയാറാക്കിയ അന്തിമപട്ടിക പ്രകാരമാണിത്. ഇതില്‍ 12,24,324 പേര്‍ സ്ത്രീകളും 11,35,407 പേര്‍ പുരുഷന്മാരുമാണ്. 8091 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. 2,09,391 പേരുള്ള കുന്ദമംഗലത്താണ് ഏറ്റവുമധികം വോട്ടര്‍മാര്‍. 13 മണ്ഡലങ്ങളിലായി 6630 പുരുഷന്മാരും 283 സ്ത്രീകളുമടക്കം 6913 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കുറ്റ്യാടിയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍. 2654 പുരുഷന്മാരും 49 സ്ത്രീകളുമുള്‍പ്പെടെ 2703 പേരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് പ്രവാസികള്‍ കുന്ദമംഗലം മണ്ഡലത്തിലാണ്. 101 പുരുഷന്മാരും 12 സ്ത്രീകളുമടക്കം 113 പേര്‍. കേന്ദ്ര സുരക്ഷാ സൈനികര്‍, സംസ്ഥാനത്തിനു പുറത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍, കേന്ദ്ര ജീവനക്കാര്‍ തുടങ്ങി ജില്ലയിലുള്ള 8091 സര്‍വിസ് വോട്ടര്‍മാരില്‍ 6003 പേര്‍ പുരുഷന്മാരും 2088 പേര്‍ സ്ത്രീകളുമാണ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സര്‍വിസ് വോട്ടര്‍മാരുള്ളത്- 1493. 1082 പുരുഷന്മാരും 411 സ്ത്രീകളും. ഏറ്റവും കുറവ് കോഴിക്കോട് സൗത്തില്‍. 151 പുരുഷന്മാരും 55 സ്ത്രീകളുമുള്‍പ്പെടെ 206 പേര്‍. മണ്ഡലം തിരിച്ചുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം (സര്‍വിസ് വോട്ടര്‍മാര്‍ ഒഴികെ): വടകര-പുരുഷന്മാര്‍: 75202, സ്ത്രീകള്‍ : 83307, ആകെ :158509 കുറ്റ്യാടി- പുരുഷന്മാര്‍: 88638, സ്ത്രീകള്‍: 95577, ആകെ : 184215 നാദാപുരം -പുരുഷന്മാര്‍ : 99377, സ്ത്രീകള്‍: 101980, ആകെ: 201357 കൊയിലാണ്ടി- പുരുഷന്മാര്‍: 87433, സ്ത്രീകള്‍: 100180, ആകെ: 187613 പേരാമ്പ്ര -പുരുഷന്മാര്‍: 85817, സ്ത്രീകള്‍ : 92945, ആകെ :178762 ബാലുശ്ശേരി- പുരുഷന്മാര്‍: 99477, സ്ത്രീകള്‍ : 108697, ആകെ: 208174 എലത്തൂര്‍ - പുരുഷന്മാര്‍: 88966, സ്ത്രീകള്‍ : 98426, ആകെ:187392 കോഴിക്കോട് നോര്‍ത്- പുരുഷന്മാര്‍: 79754, സ്ത്രീകള്‍: 89349, ആകെ : 169103 കോഴിക്കോട് സൗത്- പുരുഷന്മാര്‍: 71610, സ്ത്രീകള്‍: 77238, ആകെ : 148848 ബേപ്പൂര്‍- പുരുഷന്മാര്‍: 92404, സ്ത്രീകള്‍ : 98484, ആകെ: 190888 കുന്ദമംഗലം - പുരുഷന്മാര്‍ : 101515, സ്ത്രീകള്‍ : 107876, ആകെ: 209391 കൊടുവളളി- പുരുഷന്മാര്‍ : 82550, സ്ത്രീകള്‍: 84930, ആകെ : 167480 തിരുവമ്പാടി -പുരുഷന്മാര്‍ : 82664, സ്ത്രീകള്‍: 85335, ആകെ : 167999
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.