കൊച്ചി: കോഴിക്കോട് രാമനാട്ടുകരയില്‍ കിന്‍ഫ്രയുടെ നോളജ് പാര്‍ക്കിന് നെല്‍പാടമടക്കം സ്ഥലം ഏറ്റെടുക്കുന്നതിനെതിരായ ഹരജി ഹൈകോടതി തള്ളി. നെല്‍വയല്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതിക്കായി 77.7 ഏക്കര്‍ ഏറ്റെടുക്കുന്ന നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സ്ഥലം ഏറ്റെടുക്കാന്‍ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാറിന് അധികാരമില്ളെന്നും നടപടി നിയമലംഘനവും കുടിവെള്ള സ്രോതസ്സും സമീപത്തെ കൃഷിയിടങ്ങളും ഇല്ലാതാക്കുന്നതുമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാല്‍, പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയലുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാറിന് നിയമത്തില്‍ ഇളവനുവദിക്കാമെന്ന് വ്യക്തമാക്കിയ കോടതി സ്ഥലം ഏറ്റെടുക്കല്‍ നടപടി ശരിവെക്കുകയായിരുന്നു. 2007 ഡിസംമ്പര്‍ മൂന്നിനാണ് സ്ഥലം ഏറ്റെടുത്തത്. 166 പരാതികള്‍ ലഭിച്ചതില്‍ 160 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട്ഘട്ടങ്ങളിലായി ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കി. മൂന്ന് വര്‍ഷത്തിനുശേഷമാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചതെന്നായിരുന്നു കിന്‍ഫ്രയുടെ വാദം. എന്നാല്‍, സ്ഥലം ഏറ്റെടുത്ത നടപടി പൊതു ആവശ്യം മുന്‍നിര്‍ത്തിയാണെന്നും ഇത് സത്യസന്ധമായ ഉദ്ദേശ്യത്തോടെയായതിനാല്‍ ഇതില്‍ ഇടപെടേണ്ടതില്ളെന്നും കോടതി വിലയിരുത്തി. ഉദ്ദേശ്യശുദ്ധി ബോധ്യമാകുന്ന പൊതു പദ്ധതികള്‍ക്കുവേണ്ടി നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാറിന് നിയമപരമായി അധികാരമുണ്ട്. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്‍െറ സെഷന്‍ പത്ത് പ്രകാരം പ്രാദേശിക മോണിറ്ററിങ് കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സമിതി നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇളവനുവദിക്കാനുള്ള അധികാരം സര്‍ക്കാറിന് അനുവദിച്ചിരിക്കുന്നത്. വന്‍ തോതില്‍ നിയന്ത്രണമില്ലാതെ നെല്‍വയല്‍ നികത്തുന്നത് നിയന്ത്രിക്കാനാണ് നിയമം നിലവിലുള്ളത്. പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലം അനുയോജ്യമല്ളെന്നോ ആണെന്നോ പറയേണ്ടത് കോടതിയോ ഹരജിക്കാരനോ അല്ല, അതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന കിന്‍ഫ്രയാണ്. കിന്‍ഫ്ര ആക്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച സാധുത പരിശോധിക്കേണ്ടത്. കിന്‍ഫ്ര ആക്ടിലെ വ്യവസ്ഥകള്‍ ചോദ്യംചെയ്യപ്പെടാതിരിക്കേ, അതിന്‍െറ അടിസ്ഥാനത്തിലെ നടപടിക്രമങ്ങള്‍ പാലിച്ചുള്ള സ്ഥലമെടുപ്പ് നടപടികളില്‍ കോടതിക്ക് ഇടപെടാനാകില്ളെന്നും കോടതി വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കലില്‍ ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാ ലംഘനം നടന്നതായി ബോധ്യപ്പെട്ടിട്ടില്ളെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.