കുറ്റിച്ചിറക്കുളം ഭിത്തി നിര്‍മാണം തുടങ്ങി

കോഴിക്കോട്: കുറ്റിച്ചിറ നവീകരണത്തിന്‍െറ ഭാഗമായി പടിഞ്ഞാറ് ഭാഗം സംരക്ഷണഭിത്തി കെട്ടല്‍ ആരംഭിച്ചു. 40 ലക്ഷം ചെലവില്‍ ജലസേചനവകുപ്പ് ഫണ്ടുപയോഗിച്ചാണ് ഭിത്തിനിര്‍മാണം. നിര്‍മാണത്തിനുശേഷം കുളം ചെളി കോരി വൃത്തിയാക്കാനും പദ്ധതിയുണ്ട്. 129 മീറ്റര്‍ ഭാഗത്താണ് മതില്‍ കെട്ടുന്നത്. നിലവിലുള്ള കല്ലുകള്‍ എടുത്തുമാറ്റി ഫൗണ്ടേഷന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. നിര്‍മാണം തീരാന്‍ ഒരുമാസത്തിലേറെ വേണ്ടിവരുമെന്നാണ് കരുതുന്നത്. 42 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ച് സൗന്ദര്യവത്കരിച്ച കിഴക്ക് ഭാഗം കുളക്കടവ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാര വകുപ്പ് ഫണ്ടുപയോഗിച്ചാണ് കുളത്തിന് പുതിയ തൂണുകളും ടൈലും മറ്റും സ്ഥാപിച്ച് മോടിപിടിപ്പിച്ചത്. കുളം വൃത്തിയാക്കി കുടിവെള്ള സ്രോതസ്സാക്കി മാറ്റണമെന്ന് നേരത്തേതന്നെ ആവശ്യമുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.