കോഴിക്കോട്: പ്രവാചക വൈദ്യവുമായി ബന്ധപ്പെട്ട് ചൂഷണത്തിന്‍െറ പേരില്‍ അറസ്റ്റിലായ കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫി സുഹൂരി നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി ഇയാളുടെ മുന്‍ മാനേജര്‍. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്‍വശത്തെ ഡോ. അബ്ദുല്ല ഫൗണ്ടേഷനില്‍ ഒമ്പതു മാസം മാനേജറായിരുന്ന നിലമ്പൂര്‍ സ്വദേശി ടി.കെ. ജംഷീറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഷാഫിയുടെ വ്യാജ ചികിത്സയെക്കുറിച്ചും സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് സംബന്ധിച്ചും ഫെബ്രുവരി 26ന് അസി. കമീഷണര്‍ക്കും വെള്ളയില്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാകുന്നില്ളെന്നും കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജംഷീര്‍ ആരോപിച്ചു. ഒരു വിഭാഗം മതനേതാക്കളും ഷാഫിക്ക് പിന്നിലുണ്ടെന്നും ഇത് ആരൊക്കെയാണെന്ന് കണ്ടത്തെണമെന്നും ജംഷീര്‍ ആവശ്യപ്പെട്ടു. ഇയാളുടെ ചികിത്സക്കിടെ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. ഭയംകൊണ്ടാണ് ആരും പരാതി നല്‍കാന്‍ മുന്നോട്ട് വരാത്തത്. പരാതി നല്‍കാതിരിക്കാന്‍ നാലുലക്ഷം രൂപവരെ തനിക്ക് നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ സമീപിച്ചിരുന്നു. ചികിത്സക്കും മറ്റും സ്ത്രീകളെ പറഞ്ഞുവിശ്വസിപ്പിച്ച് ഇയാളുടെ മുന്നില്‍ എത്തിക്കുന്നത് ചെറൂപ്പ സ്വദേശിയായ സ്ത്രീയാണെന്നും ജംഷീര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.