ഉള്ള്യേരി: ഒരുമാസം പിന്നിട്ട മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് നഴ്സുമാരുടെ സമരത്തെ സഹായിക്കാന്‍ ഉള്ള്യേരിയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി രൂപവത്കരിച്ചു. ഭാസ്കരന്‍ കിടാവ് (എന്‍.സി.പി), സാജിദ് കോറോത്ത് (ലീഗ്), വി.പി. സുരേന്ദ്രന്‍ (ആര്‍.എം.പി), അഖില്‍കുമാര്‍ (സി.പി.ഐ-എം.എല്‍), ശ്രീകുമാര്‍ (എസ്.യു.സി.ഐ), എലിസബത്ത്(കേരള മഹിളാസംഘം), സി.എം. സത്യന്‍ (സി.പി.ഐ), മാധവന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), ഹരീന്ദ്രനാഥ് (ആം ആദ്മി), വി.പി.മോഹന്‍ (സി.പി.എം), ആര്‍.എം. കുമാര്‍ (ബി.ജെ.പി), സുരേന്ദ്രന്‍, രവി ഉള്ള്യേരി, അഖില്‍ കൂമുള്ളി (ഡി.വൈ.എഫ്.ഐ), സബീഷ് ആലോക്കണ്ടി എന്നിവര്‍ സംസാരിച്ചു. യു.എന്‍.എസെക്രട്ടറി ജിതിന്‍ ലോഹി അധ്യക്ഷത വഹിച്ചു. സമര സഹായസമിതി ഭാരവാഹികളായി പന്തലായനി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സബീഷ് ആലോക്കണ്ടി മീത്തല്‍ (ചെയര്‍), ആര്‍.എം.പി ജില്ലാ സെക്രട്ടറി കെ.പി. പ്രകാശന്‍ (കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് 31ന് ബഹുജന മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു.നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ് സത്യഗ്രഹ പന്തലില്‍ എത്തി. സമരം ഒത്തുതീര്‍പ്പാക്കിയില്ളെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം മാനേജ്മെന്‍റ് നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. നൗഷാദ് തെക്കെയില്‍, റസാഖ് പൊയില്‍താഴം എന്നിവര്‍ സംസാരിച്ചു. എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം പി.എം. ശ്രീകുമാര്‍ ഞായറാഴ്ച സമരത്തെ അഭിവാദ്യം ചെയ്തു. യു.എന്‍.എ നേതാക്കളായ ജിതിന്‍ ലോഹി, ശ്രീമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.