കോഴിക്കോട്: വസ്ത്രക്കച്ചവടത്തിന്‍െറ മറവില്‍ നഗരത്തില്‍ മയക്കുമരുന്നു വില്‍പന നടക്കുന്നതായി എക്സൈസ്. കഞ്ചാവിനു പുറമെ വിലകൂടിയ മയക്കുമരുന്നുകളായ ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, എല്‍.എസ്.ഡി, എം.ഡി.എം.എ എന്നിവയാണ് വ്യാപകമായി വില്‍പന നടത്തുന്നത്. വസ്ത്രക്കച്ചവടക്കാരെന്ന വ്യാജേന ബ്രൗണ്‍ ഷുഗര്‍ വില്‍പനക്കത്തെിയ മുംബൈ സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ധാരാവി അക്ബര്‍ ശൈഖ് എന്നറിയപ്പെടുന്ന സയ്ദ് നതാറാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വസ്ത്രങ്ങളുമായി ആദ്യം നഗരത്തിലൂടെ സഞ്ചരിക്കുകയും മയക്കുമരുന്ന് ആവശ്യമുള്ളവരെ കണ്ടത്തെുകയുമാണ് രീതി. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ കേന്ദ്രീകരിച്ചാണ് കൂടുതലായും വില്‍പന നടത്തുന്നത്. വസ്ത്രവ്യാപാരികളുടെ വേഷത്തില്‍ ഒരു വലിയ സംഘം വിവിധ ജില്ലകളിലായി മയക്കുമരുന്ന് വില്‍ക്കുന്നുണ്ടെന്നാണ് എക്സൈസ് അധികൃതര്‍ നല്‍കുന്ന വിവരം. പാക്കറ്റുകളിലാക്കിയ ബ്രൗണ്‍ ഷുഗര്‍ വസ്ത്രത്തിനുള്ളില്‍ വെച്ച് ആവശ്യക്കാര്‍ക്കത്തെിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മലയാളികളും വന്‍തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഒരു മാസത്തിനിടെ അമ്പതോളം പേരെയാണ് മയക്കുമരുന്നുമായി എക്സൈസ് പിടികൂടിയത്. ഗോവയില്‍ നിന്നാണ് കേരളത്തിലേക്കു വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തുന്നതെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്നു ശൃംഖലകള്‍ക്കെതിരെ എക്സൈസും പൊലിസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നാവില്‍ വെച്ചാല്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ലഹരി ലഭിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പ് രൂപത്തിലാക്കി വില്‍പന നടത്തിയ കൊമ്മേരി സ്വദേശിയെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. മണമില്ലാത്തതിനാല്‍ എളുപ്പം കണ്ടുപിടിക്കാനാവില്ളെന്നതും മണിക്കൂറുകളോളം ലഹരി നീണ്ടുനില്‍ക്കുമെന്നതും ഇതിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.