മേപ്പയൂര്‍: തോക്കിന്‍െറ നിഴലില്‍ ഒരു രാഷ്ട്രത്തിനും ഒരു ജനതക്കും ജീവിതം സാധ്യമല്ളെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡന്‍റും സമരനേതാവുമായ ഷെഹ്ല റാഷിദ് ഷോറെ പറഞ്ഞു. റെഡ് സ്റ്റാര്‍ മേപ്പയൂരിന്‍െറ ആഭിമുഖ്യത്തില്‍ മേപ്പയൂരില്‍ നടന്ന പ്രതിരോധ വസന്തങ്ങളുടെ കനല്‍ക്കൂട്ടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭരണഘടനയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് ആണയിടുമ്പോഴും കനയ്യയും ഉമര്‍ ഖാലിദും മറ്റും ഭീകരവാദികളും ദേശ വിരുദ്ധരുമായി മുദ്രകുത്തപ്പെടുന്നത് അവര്‍ സംഘ്പരിവാറിനും ബി.ജെ.പിക്കും എതിരാണ് എന്ന കുറ്റംകൊണ്ട് മാത്രമാണ് -അവര്‍ പറഞ്ഞു. റെഡ് സ്റ്റാര്‍ പ്രസിഡന്‍റ് എ. സുഭാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജെ.എന്‍.യു മുന്‍ പ്രസിഡന്‍റ് സുചേത ഡേ, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്‍റ്സ് യൂനിയന്‍ മുന്‍ പ്രസിഡന്‍റ് അജയന്‍ അടാട്ട്, ജെ.കെ. ഷിനി, രോഹിത് വെമുലയുടെ സഹപാഠി സ്മിത നെരവത്ത്, ഫാറൂഖ് കോളജിലെ കെ. ദിനു എന്നിവര്‍ സംസാരിച്ചു. സന്തോഷ് കാരയാട്, അജിത് വാളൂര്‍, വി.കെ. സുജിത് എന്നിവരുടെ മ്യൂസിക് ഫ്യൂഷനും വൈക്കള്‍, വരവീണ, എ.പി. അനസ്, അനൂപ് എന്നിവരുടെ പാട്ടും കവിതയുമുണ്ടായി. പി.എം. നിഷാന്ത് സ്വാഗതവും വി. ശ്രീജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.