വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷിചെയ്ത യുവാവ് അറസ്റ്റില്‍

വളയം: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷിചെയ്ത യുവാവിനെ നാദാപുരം എക്സൈസ് പിടികൂടി. മഞ്ചാന്തറക്കടുത്ത് മൗവ്വഞ്ചേരിയില്‍ പ്രദീപനെയാണ് (40) എക്സൈസ് അറസ്റ്റ്ചെയ്തത്. വീടിനോടു ചേര്‍ന്ന് ഗ്രോ ബാഗുകളിലായി 12 കഞ്ചാവു ചെടികളാണ് എക്സൈസ് കണ്ടത്തെിയത്. ആറു മാസം പ്രായമായ കഞ്ചാവുചെടികള്‍ പൂത്തുലഞ്ഞ് വിളവെടുപ്പിന് തയാറായ നിലയിലായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപവത്കരിച്ച പ്രത്യേക സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കഞ്ചാവുകൃഷി കണ്ടത്തെിയത്. വീട്ടുകിണറിനോടു ചേര്‍ന്ന് ചെടികളോടൊപ്പം കൃഷി ചെയ്തതത്രെ. എക്സൈസ് പിടികൂടിയ പ്രതി കഞ്ചാവ് ഉപയോഗിച്ചുവരുന്ന ആളാണ്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് എക്സൈസ് വീട്ടില്‍ പരിശോധന നടത്തിയത്. ജില്ലയില്‍ ആദ്യമായാണ് വീട്ടുവളപ്പില്‍നിന്ന് കൃഷിചെയ്ത രീതിയില്‍ കഞ്ചാവ് കണ്ടത്തെുന്നതെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച എന്‍.ഡി.പി.എസ് കോടതി മുമ്പാകെ ഹാജരാക്കും. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജിന്‍ കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍ എ. കുഞ്ഞികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.പി. ഷാജി, കെ.എന്‍. ജിജു, സി. സുരേഷ്കുമാര്‍, ടി.പി. തുഷാര, ബബിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.