ഹൈദരാബാദ് യൂനിവേഴ്സിറ്റി: പൊലീസ് നടപടിയില്‍ പ്രതിഷേധം

കക്കോടി: ഹൈദരാബാദ് യൂനിവേഴ്സിറ്റി കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത കക്കോടി വേങ്ങാട്ടില്‍ മുന്‍സിഫിന്‍െറ മാതാവ് സുബൈദയെ പങ്കെടുപ്പിച്ച് കക്കോടിയില്‍ പ്രതിഷേധയോഗം നടത്തി. കുറ്റ്യാടി സ്വദേശി റമീസ്, തിരുവനന്തപുരം സ്വദേശി ഷാന്‍ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. ദലിത് ആക്രമണത്തിന് കേസുള്ള വി.സി തിരിച്ചത്തെിയതില്‍ അമ്പതോളം വിദ്യാര്‍ഥികള്‍ വി.സിയുടെ താമസസ്ഥലത്തേക്ക് മാര്‍ച്ച് ചെയ്തിരുന്നു. തുടര്‍ന്ന് ക്ളാസ് മുടക്കി വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. വിദ്യാര്‍ഥികള്‍ പ്രകോപനം സൃഷ്ടിക്കുന്നുവെന്നു പറഞ്ഞ് വൈകീട്ട് അഞ്ചോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പെണ്‍കുട്ടികളെപ്പോലും ആണ്‍ പൊലീസുകാര്‍ നേരിടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. അനധ്യാപകരുടെയും വിദ്യാര്‍ഥികളുടെ മെസ് പൂട്ടി. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഷോപ്പിങ് കോംപ്ളക്സിനു മുന്നില്‍ പാചകം ചെയ്യാന്‍ തുടങ്ങിയതോടെയാണ് മെസ് പുനരാരംഭിച്ചത്. കാമ്പസിനകത്ത് ബാങ്ക് ബ്രാഞ്ച്, അഡ്മിന്‍ ബ്ളോക്, ലൈബ്രറി എന്നിവയും പൂട്ടി. വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം നല്‍കിയില്ല. ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു. വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസ് നടപടിയറിഞ്ഞ് കാമ്പസിലത്തെിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളെ ഫാഷിസ്റ്റ്വത്കരിക്കാനുള്ള സംഘ്പരിവാറിന്‍െറ നീക്കം അപകടകരമാണെന്ന് സുബൈദ പറഞ്ഞു. എസ്.ഐ.ഒ കക്കോടി ഏരിയാ പ്രസിഡന്‍റ് നയീം ചേളന്നൂര്‍, അസ്ലഹ് കക്കോടി, സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് ഇല്യാസ് പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധപ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.