കോഴിക്കോട്: കുടിവെള്ളത്തിന് വട്ടാംപൊയില്‍, തോട്ടൂളിപാടം, എണ്ണപ്പാടം, കുണ്ടുങ്ങല്‍, ഫ്രാന്‍സിസ് റോഡ് ഭാഗത്ത് ലക്ഷങ്ങള്‍ ബില്ലിട്ട ജല അതോറിറ്റി തെറ്റുതിരുത്തി. 100 രൂപയില്‍ താഴെ ബില്‍ അടക്കുന്നവര്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിലേറെ ബില്ലിട്ട സംഭവം വാര്‍ത്തയാവുകയും വട്ടാംപൊയില്‍ ഏരിയാ റെസിഡന്‍റ്സ് അസോസിയേഷന്‍ (വര്‍വ) ഇടപെടുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഉപയോഗിച്ചതിലും കൂടുതല്‍ തുകക്കുള്ള ബില്ലുകളാണ് കിട്ടിയിരുന്നത്. കുറഞ്ഞവെള്ളം ഉപയോഗിച്ചിരുന്നവര്‍ക്ക് ആയിരങ്ങളുടെയും ലക്ഷങ്ങളുടെയും ബില്ലുകളാണ് ചുമത്തിയത്. അധികൃതര്‍ക്ക് നിരവധിതവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഫലം കാണാത്തതുകൊണ്ടാണ് വര്‍വ പ്രതിഷേധസമരം നടത്തിയത്. ജനുവരി 14ന് അത്താണിക്കലിലുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ അസി. എക്സി. എന്‍ജിനീയറുടെ ഓഫിസിലേക്ക് സ്ത്രീകളടക്കം പ്രതിഷേധജ്വാല നടത്തി. ഇതത്തേുടര്‍ന്ന് അധികാരികള്‍ പരിശോധിക്കുകയും ന്യായമാണെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ ഉപയോഗിച്ച വെള്ളത്തിനുമാത്രം തുക ഈടാക്കുകയും അമിതമായി വന്ന 70 ഉപഭോക്താക്കള്‍ക്ക് തുക കുറച്ചുള്ള ഉത്തരവ് ഉണ്ടാവുകയും ചെയ്തു. അധികമായിവന്ന വാട്ടര്‍ ബില്ലുകള്‍ ഒഴിവാക്കണമെന്ന അസോസിയേഷന്‍െറ പരാതി സ്വീകരിക്കുകയും സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തതിന് വര്‍വ പ്രവര്‍ത്തകസമിതി യോഗം അഭിനന്ദിച്ചു. പ്രസിഡന്‍റ് പ്രശാന്ത് കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്റഫ്, എം. സലീം ബാഷ, വി.എസ്. അബൂബക്കര്‍, എം.വി. അബ്ദുല്ലക്കോയ, വാടിയില്‍ സുന്ദര്‍രാജ്, പാലക്കല്‍ ശശി, ഇ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.