താമരശ്ശേരി: ആവിലോറയിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറും എംസാന്‍റ് യൂനിറ്റും അടച്ചുപൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. ജനങ്ങളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ക്രഷറിന്‍െറ ലൈസന്‍സ് ഗ്രാമപഞ്ചായത്ത് ഭരണസമിതി റദ്ദു ചെയ്തത്. ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിരവധി വീടുകളും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളും ആരാധനാലയവും ഉള്ളതായി ഉപസമിതി കണ്ടത്തെി. ക്രഷര്‍ യൂനിറ്റിലെ മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള വൈബ്രേഷന്‍മൂലം പരിസരത്തെ അയ്യപ്പംകണ്ടിയില്‍ അബ്ദുല്‍ ഖാദറിന്‍െറ വീടിന്‍െറ സീലിങ് അടര്‍ന്നുവീഴുകയും തറക്ക് വിള്ളല്‍ വീഴുകയും സമീപത്തെ മറ്റു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പൊടിശല്യംമൂലം അലര്‍ജി, ശ്വാസംമുട്ടല്‍ തുടങ്ങിയവയും ജനജീവിതത്തെ സാരമായി ബാധിച്ചതായും സമിതിക്ക് ബോധ്യപ്പെട്ടു. ജലക്ഷാമമുള്ള പ്രദേശത്തുനിന്ന് പ്രതിദിനം 10,000 ലിറ്ററിലധികം വെള്ളം എടുക്കുന്നത് ശുദ്ധജല വിതരണ പദ്ധതിയെ ബാധിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഉപസമിതി അംഗങ്ങള്‍ നടത്തിയ തെളിവെടുപ്പില്‍ ജനങ്ങളുടെ പരാതി സത്യമാണെന്നും പഞ്ചായത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും വായു മലിനീകരണം തടയാന്‍ സംവിധാനമൊരുക്കിയിട്ടില്ളെന്നും സമിതി കണ്ടത്തെി. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഐകകണ്ഠ്യേന എടുത്ത തീരുമാനത്തെ ക്രഷര്‍ വിരുദ്ധ ജനകീയ സമരസമിതി അഭിനന്ദിച്ചു. ഗ്രാമപഞ്ചായത്ത് തീരുമാനത്തിനെതിരെ കോടതിവിധി സമ്പാദിച്ച് ക്രഷര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കമുണ്ടായാല്‍ എന്ത് വിലകൊടുത്തും തടയുമെന്നും ജനകീയ സമരസമിതി ചെയര്‍മാന്‍ പി.കെ. അബ്ദുല്‍ റസാഖ്, കണ്‍വീനര്‍ എ.കെ. ഹാരിസ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.