വരള്‍ച്ച: കുടിവെള്ളമത്തെിക്കാന്‍ അടിയന്തര നടപടി

കോഴിക്കോട്: നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ടാങ്കര്‍ലോറികളില്‍ വെള്ളമത്തെിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേയര്‍ വി.കെ.സി. മമ്മദ് കോയ നിര്‍ദേശം നല്‍കി. സാങ്കേതികത്വം പറഞ്ഞ് അക്കാര്യത്തില്‍ പിന്നാക്കം പോകരുതെന്നും മേയര്‍ നിര്‍ദേശിച്ചു. കുടിവെള്ളം ടാങ്കര്‍ ലോറികളില്‍ എത്തിക്കേണ്ടത് റവന്യൂ വകുപ്പിന്‍െറ ചുമതലയാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ കുടിവെള്ളവിതരണത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി വേണമെന്ന് ഉത്തരവുണ്ട്. കുടിവെള്ളമത്തെിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ എഴുതിനല്‍കണമെന്നും വിതരണത്തിന് കോര്‍പറേഷന് അനുവാദം നല്‍കണമെന്നും മേയര്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകുന്നതിനാലാണ് കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് കുടിവെള്ള വിതരണം നടത്താന്‍ തീരുമാനിച്ചത്. സാമൂഹിക സുരക്ഷാ പദ്ധതി പെന്‍ഷന്‍ ബാങ്കുകളില്‍ മടങ്ങിയത് സംബന്ധിച്ച് ടി.സി. ബിജുരാജ്് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചു. കുടിശ്ശിക വൈകുന്നത് കോര്‍പറേഷന്‍െറ വീഴ്ചയായി ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ നടപടിസ്വീകരിക്കണമെന്ന് സി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ബസിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടത്തെണമെന്നും ഇത്തരത്തില്‍ അപകടങ്ങളുണ്ടാക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സി.പി. ശ്രീകല, ആര്‍.വി. ഐശാബി, പി. അനിത, എന്‍. സതീഷ്കുമാര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ.സി. ശോഭിത, ബീരാന്‍കോയ, ഉഷാദേവി തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.