തിരുവമ്പാടി: വായ്പ കുടിശ്ശിക വരുത്തിയ കര്‍ഷകനെതിരെ നടപടി സ്വീകരിച്ച ആനക്കാംപൊയില്‍ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി. പേണ്ടാനത്ത് ഗോപാലനാണ് (97) വായ്പ തിരിച്ചടക്കാന്‍ വൈകിയതിന്‍െറ പേരില്‍ പീഡനത്തിന് ഇരയായത്. രണ്ടേക്കര്‍ ഭൂമി പണയപ്പെടുത്തിയാണ് ഗോപാലന്‍ 70,000 രൂപ വായ്പയെടുത്തത്. വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് അധികൃതര്‍ കോടതി ആമീനോടൊപ്പമത്തെി ഗോപാലനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതോടെയാണ് കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. ബാങ്ക് അധികൃതര്‍ക്കെതിരെ കര്‍ഷകന്‍െറ കുടുംബം മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയിരുന്നു. ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ക്കെതിരെ സി.പി.എമ്മും ഫാര്‍മേഴ്സ് റിലീഫ് ഫോറവും രംഗത്തത്തെി. കര്‍ഷകന്‍െറ വായ്പ എഴുതിത്തള്ളി നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുത്തകകളുടെ കോടിക്കണക്കിന് രൂപയുടെ വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ കഴിയാത്ത രാജ്യത്ത് ചെറുകിട നാമമാത്ര കര്‍ഷകര്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണെന്ന് എഫ്.ആര്‍.എഫ് ചൂണ്ടിക്കാട്ടി. ബാങ്കിന് മുന്നില്‍ ശനിയാഴ്ച രാവിലെ പത്തിന് ഫാര്‍മേഴ്സ് റിലീഫ് ഫോറം ധര്‍ണ നടത്തും. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയാറാകണം. അനുകൂല നടപടി ഇല്ലാത്തപക്ഷം അനിശ്ചിതകാല സമരമാരംഭിക്കും. എഫ്.ആര്‍.എഫ് ജില്ലാ ചെയര്‍മാന്‍ അലക്സാണ്ടര്‍ പ്ളാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോസ് പുലകൂടി, ജോര്‍ജ് കൊളക്കാട്ട്, സേവ്യര്‍ കിഴക്കേകുന്നേല്‍, ജെയിംസ് മറ്റം, ബേബി ഊട്ടുപ്പുര, വില്‍സണ്‍ വെള്ളാരംകുന്നേല്‍, രാജു അറയത്ത്, സാലസ് നരിക്കുഴി എന്നിവര്‍ സംസാരിച്ചു. വായ്പ കുടിശ്ശികയുടെ പേരില്‍ വൃദ്ധ കര്‍ഷകനെ അറസ്റ്റ് ചെയ്യിക്കുന്ന ഗ്രാമീണ്‍ ബാങ്കിന്‍െറ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം തിരുവമ്പാടി, പുല്ലൂരാംപാറ ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ബാങ്കിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ ജോളി ജോസഫ്, സി.എന്‍. പുരുഷോത്തമന്‍,കെ.എം. മുഹമ്മദാലി എന്നിവര്‍ കര്‍ഷകന്‍െറ വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.