നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ചു

കോഴിക്കോട്: പൊള്ളുന്ന ചൂടിലും പകല്‍ മുഴുവന്‍ വൈദ്യുതി മുടങ്ങിയതില്‍ നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ചു. ശനിയാഴ്ച രാത്രിയോടെ ബേപ്പൂര്‍ കെ.എസ്.ഇ.ബി. ഓഫിസിലാണ് സംഭവം. അറ്റകുറ്റപ്പണി കാരണം ശനിയാഴ്ച രാവിലെ മുതല്‍ ബേപ്പൂര്‍ സെക്ഷന് കീഴില്‍ പലയിടത്തും വൈദ്യുതി ഇല്ലായിരുന്നു. രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘംചേര്‍ന്ന് ഓഫിസിന്‍െറ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ഓഫിസിനു നേരെ കല്ളെറിയുകയുമായിരുന്നു. ബേപ്പൂര്‍ പൊലീസ് സ്ഥലത്തത്തെിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കഴിഞ്ഞ ദിവസം നല്ലളത്തും സമാനമായ സംഭവമുണ്ടായിരുന്നു. എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷത്തലേന്നും വൈദ്യുതി മുടങ്ങിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. നല്ലളം കുന്നുമ്മല്‍ മിനി വ്യവസായ എസ്റ്റേറ്റിനുമുന്നിലുള്ള റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുമണിവരെ വൈദ്യുതി ലൈനുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഏഴുമണി കഴിഞ്ഞിട്ടും നല്ലളം കുന്നുമ്മല്‍ കല്ലുവെട്ടുകുഴി, റഹ്മാന്‍ ബസാര്‍, കീഴ്വനപ്പാടം, നിറനിലം വയല്‍ തുടങ്ങി 300ല്‍പരം വീടുകളില്‍ വൈദ്യുതി മുടങ്ങി. പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചതോടെ വൈദ്യുതി വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തുകയും ജോലിയുടെ വേഗം കൂട്ടുകയും രാത്രി എട്ടരയോടെ വൈദ്യുതിബന്ധം പുന$സ്ഥാപിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ മുടങ്ങിയ വൈദ്യുതി രാത്രിയും പുന$സ്ഥാപിക്കാത്തതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.