പി.ടി. ഉഷക്ക് വീട് : സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍െറ സ്ഥലം വിട്ടുനല്‍കില്ളെന്ന് പി.ടി.എ

കോഴിക്കോട്: പി.ടി. ഉഷക്ക് വീട് നിര്‍മിക്കാന്‍ വെസ്റ്റ് ഹില്ലിലെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍െറ കീഴിലുള്ള സ്ഥലം അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം തുടരുന്നു. വെസ്റ്റ്ഹില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിന്‍െറ കളിസ്ഥലത്തായിരുന്നു ഉഷക്ക് വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന ആരോപണം. സാങ്കേതിക വിദ്യാഭ്യസവകുപ്പിന്‍െറ കൈവശത്തിലുള്ള കോഴിക്കോട് കച്ചേരി വില്ളേജില്‍ TS.1/23/961/1ല്‍പെട്ട 10 സെന്‍റ് സ്ഥലമാണ് അനുവദിക്കുന്നതെന്നും ഇത് കളിസ്ഥലമല്ളെന്നുമായിരുന്നു ഉഷയുടെ വിശദീകരണം. കളിസ്ഥലമല്ളെങ്കില്‍ക്കൂടി സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍െറ സ്ഥലത്ത് വീട് വെക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് നാട്ടുകാരും പി.ടി.എയും. ഗവ. എന്‍ജിനീയറിങ് കോളജ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നില്‍ക്കുന്നതിന് സമീപത്തെ സ്ഥലമാണ് വീട് വെക്കാന്‍ അനുവദിച്ചിട്ടുള്ളത്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍െറ കീഴിലുള്ള ഗവ. എന്‍ജിനീയറിങ് കോളജ്, പോളിടെക്നിക്, ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഹോസ്റ്റല്‍ സൗകര്യവും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും ഒരുക്കേണ്ടതുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ജിനീയറിങ് കോളജിലെ 150ഓളം പെണ്‍കുട്ടികള്‍ നിലവിലെ ഹോസ്റ്റലില്‍ തിങ്ങിപ്പാര്‍ക്കുന്ന അവസ്ഥയാണ്. പുതിയ ഹോസ്റ്റലും സ്റ്റാഫ് ക്വാര്‍ട്ടേഴ്സും പണിയേണ്ട സ്ഥലത്തുനിന്നാണ് ഉഷക്ക് 10 സെന്‍റ് സ്ഥലം അനുവദിക്കുന്നതെന്നാണ് ഇപ്പോഴത്തെ ആരോപണം. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള ആദ്യഗഡുവായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതാണ്. വീട് വെക്കാന്‍ മറ്റിടങ്ങളുണ്ടായിരിക്കെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍െറ സ്ഥലം നല്‍കുന്നതിനെയാണ് നാട്ടുകാരും പി.ടി.എയും എതിര്‍ക്കുന്നത്. സ്ഥലം നല്‍കുന്നതിനെതിരെ സമരം തുടങ്ങുമെന്നും നാട്ടുകാരും രക്ഷിതാക്കളും വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.