വടകര: അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാവിനെയും യുവതിയെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയത് വടകരയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. കോണ്‍ഗ്രസ് നേതാവും തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.ടി. സിന്ധുവിനെയുമാണ് മുറിയില്‍ പൂട്ടിയത്. എന്നാല്‍ സംഭവത്തില്‍ കഴമ്പില്ളെന്നുകണ്ട് പൊലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു. സംഭവം സദാചാര ഗുണ്ടായിസമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ആരോപിച്ചു. ഇതിനുപിന്നില്‍ ഡി.വൈ.എഫ്.ഐയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ മുരളി പ്രസിഡന്‍റായ സ്വാല്‍ക്കോസ് സൊസൈറ്റിയില്‍ ജോലി ആവശ്യാര്‍ഥം എത്തിയ സിന്ധുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പൂട്ടിയിട്ടതായാണ് ആക്ഷേപം. ഈ സൊസൈറ്റിയുടെ സഹോദരസ്ഥാപനത്തില്‍ ഡയറക്ടര്‍കൂടിയാണ് സിന്ധു. സൊസൈറ്റിയിലെ മറ്റൊരു ജീവനക്കാരി പുറത്തുപോയ ഉടനെയാണ് പത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരത്തെി മുരളിയെയും സിന്ധുവിനെയും പൂട്ടിയിട്ടത്. ഉടന്‍ കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് സ്ഥലത്തത്തെി മുരളിയെയും സിന്ധുവിനെയും സ്റ്റേഷനിലത്തെിച്ചു. ഇതിനിടെ വടകര ടൗണിലും പൊലീസ് സ്റ്റേഷന്‍െറ മുന്നിലും ഇരുവരുടെയും ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ ഉയര്‍ന്നു. സാമൂഹികമാധ്യമങ്ങളിലും ഇത്തരത്തിലുള്ള പ്രചരണം നടന്നു. അതേസമയം, ഇരുവര്‍ക്കുമെതിരെ കേസെടുക്കാനുള്ള വകുപ്പില്ളെന്ന് പൊലീസ് വ്യക്തമാക്കി. മുരളിക്കും സിന്ധുവിനും സ്റ്റേഷനില്‍നിന്ന് പോകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും പൊതുജനങ്ങളുടെ മുമ്പാകെ പരസ്യമായി അപമാനിച്ചതിനുശേഷം പോകാമെന്ന് പറയുന്നത് അംഗീകരിക്കില്ളെന്ന് ഇരുവരും പറഞ്ഞു. തങ്ങളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യത്തിനോട് പൊലീസ് മുഖം തിരിച്ചു. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിഞ്ഞു. ഒടുവില്‍, മെഡിക്കല്‍ പരിശോധനക്ക് അയക്കാന്‍ പൊലീസ് തയാറായി. അനാശാസ്യം നടന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ലഭിച്ച വിവരങ്ങള്‍ പ്രകാരം മനസ്സിലാകുന്നതെന്ന് വടകര സി.ഐ വി.കെ. വിശ്വംഭരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സദാചാര പൊലീസ് സംബന്ധമായ പരാതിയില്‍ അന്വേഷിക്കും. നവമാധ്യമങ്ങളില്‍ അപമാനകരമായ രീതിയില്‍ പോസ്റ്റിടുന്നവര്‍ക്കുനേരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ പറഞ്ഞു. സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞമാസം വടകര പൊലീസ് മാഫിയാനിയന്ത്രണത്തിലാണെന്നാരോപിച്ച് തിരുവള്ളൂര്‍ മുരളി സത്യഗ്രഹസമരവും മറ്റും നടത്തിയിരുന്നു. ഇതത്തേുടര്‍ന്ന്, പൊലീസിന്‍െറ കണ്ണിലെ കരടായി മുരളി മാറിയെന്നാണ് പറയുന്നത്. മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയശേഷം വടകര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം അരമണിക്കൂറോളം തുടര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗും യു.ഡി.എഫും പ്രകടനം നടത്തി. രാത്രി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ കൈയാങ്കളി നടന്നു. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്. ഇതിനിടെ, മുരളിയെയും സിന്ധുവിനെയും സ്വീകരിച്ചുകൊണ്ടുള്ള യു.ഡി.എഫ് പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജ് നടന്നു. ലാത്തിച്ചാര്‍ജില്‍ മുരളി, പാറക്കല്‍ അമ്മത്, ബവിത്ത് മലോല്‍ ഉള്‍പ്പെടെ 12ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരെ രാത്രി വൈകി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.