ഇന്‍ഷുറന്‍സ് അടച്ച ഒറിജിനല്‍ കൈവശംവെച്ചില്ല; ബൈക്ക് യാത്രക്കാരനെ എസ്.ഐ മര്‍ദിച്ചെന്ന്

ബാലുശ്ശേരി: ഇന്‍ഷുറന്‍സ് ഒറിജിനല്‍ രേഖ കൈവശംവെക്കാത്തതിന് ബൈക്ക് യാത്രക്കാരന് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മര്‍ദനം. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സി.പി.എം നേതാവുമായ പി.എം. സരോജിനിയുടെ മകന്‍ തത്തമ്പത്ത് തെക്കെയില്‍ മീത്തല്‍ ഷിജില്‍ സാജു (24), പിന്നില്‍ യാത്രചെയ്തിരുന്ന അക്ഷയ് എന്നിവരെയാണ് സറ്റേഷനില്‍വെച്ച് എസ്.ഐ ശ്രീനിവാസന്‍ മര്‍ദിച്ചതായി ആക്ഷേപമുയര്‍ന്നത്. ബുധനാഴ്ച വൈകീട്ട് പനായിമുക്കില്‍ ബാലുശ്ശേരി എസ്.ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടെ ബൈക്കിലത്തെിയ ഷിജില്‍ സാജുവിനോട് രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രേഖകളില്‍ ഇന്‍ഷുറന്‍സ് അടച്ചതിന്‍െറ ഫോട്ടോ കോപ്പിയാണ് കാണിച്ചത്. ഇതേതുടര്‍ന്ന് വാഹനസഹിതം ഷിജിലിനെയും സുഹൃത്ത് അക്ഷയിനെയും ബാലുശ്ശേരി സ്റ്റേഷനില്‍ എത്തിച്ചു. ഇന്‍ഷുറന്‍സിന്‍െറ ഒറിജിനല്‍ രേഖ വീട്ടില്‍നിന്ന് ഉടന്‍ എത്തിക്കാമെന്നു പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ളെന്നും ഷിജിലിനെയും സുഹൃത്ത് അക്ഷയിനെയും അടിച്ച് സ്റ്റേഷനിലെ മുറിയിലേക്ക് ഉന്തിയിടുകയുമായിരുന്നുവെന്നുമാണ് ആക്ഷേപം. സംഭവമറിഞ്ഞ് ബാലുശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടുകയും പ്രതിഷേധമുയര്‍ത്തുകയുമുണ്ടായി. സി.പി.എം നേതാക്കളായ വി.എം. കുട്ടികൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രനാഥ് എന്നിവര്‍ സ്റ്റേഷനിലത്തെി എസ്.ഐയുമായി സംസാരിക്കുകയും സംഭവത്തില്‍ തെറ്റുപറ്റിയതായി എസ്.ഐ നേതാക്കളെ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍നിന്ന് പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.