കൊടുവള്ളി: മുസ്ലിംലീഗ് സ്ഥാനാര്‍ഥി എം.എ. റസാഖ് മാസ്റ്റര്‍ക്കെതിരെ സ്വതന്ത്രനായി മത്സരരംഗത്തേക്ക് മുസ്ലിംലീഗ് മണ്ഡലം മുന്‍ ജന. സെക്രട്ടറി കാരാട്ട് റസാഖ് വന്നതോടെ അണികളെ പിടിച്ചുനിര്‍ത്താന്‍ ഇരുപക്ഷവും തീവ്രശ്രമത്തില്‍. ഇതിന്‍െറ ഭാഗമായി കാരാട്ട് റസാഖിനെ അനുകൂലിക്കുന്നവരുടെ യോഗം അദ്ദേഹത്തിന്‍െറ വസതിയില്‍ ചേര്‍ന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. എസ്.ടി.യു നേതാവ് കുട്ടിമോന്‍ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. കോതൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത്ലീഗ് പഞ്ചായത്ത് മുന്‍ സെക്രട്ടറി സി.കെ. നാസിം സ്വാഗതം പറഞ്ഞു. കാരാട്ട് റസാഖ് സംസാരിച്ചു. അഴിമതിക്കെതിരെ പാര്‍ട്ടിയില്‍ ശബ്ദമുയര്‍ത്തിയതിനാണ് തന്നെ അച്ചടക്കനടപടിക്ക് വിധേയനാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍ പണമുള്ളവര്‍ക്കു മാത്രമാണ് സീറ്റ് നല്‍കുക. എന്‍െറ സമ്പത്ത് നല്ലവരായ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നും കാരാട്ട് റസാഖ് പറഞ്ഞു. പ്രവര്‍ത്തകര്‍ കൊടുവള്ളിയില്‍ പ്രകടനവും നടത്തി. ഇതേ കണ്‍വെന്‍ഷന്‍ നടക്കുന്ന സമയത്തുതന്നെ മുസ്ലിംലീഗും അടിയന്തര കണ്‍വെന്‍ഷന്‍ ചേര്‍ന്നു. പ്രസ്തുത യോഗത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. എം.എ. റസാഖ് മാസ്റ്റര്‍, എ.പി. മജീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും കമ്യൂണിറ്റി ഹാളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേര്‍ന്നിരുന്നു. പരിപാടിയില്‍ ജില്ലാ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇരുപക്ഷവും പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്. അതേസമയം, ബുധനാഴ്ച നടന്ന യു.ഡി.എഫ് യോഗത്തില്‍നിന്ന് കോണ്‍ഗ്രസ്-ഐ വിഭാഗം വിട്ടുനിന്നു. കൊടുവള്ളിയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാത്ത യു.ഡി.എഫ് നേതൃത്വത്തിന്‍െറ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു വിട്ടുനില്‍ക്കല്‍. ഒൗദ്യോഗിക വിഭാഗമായ എ വിഭാഗം നേരത്തെതന്നെ പത്രസമ്മേളനം നടത്തി കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാത്ത നടപടിക്കെതിരെ പ്രതികരിച്ചിരുന്നു. പരിഹാരമാകാതെ കിടക്കുന്ന യു.ഡി.എഫിനുള്ളിലെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ലീഗിനുമേല്‍ പഴിചാരുന്നത് കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍, പ്രശ്നങ്ങള്‍ക്കെല്ലാം ഉടന്‍ പരിഹാരമുണ്ടാവുമെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.